പുളിങ്ങോം പെട്രോൾ പമ്പിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി തള്ളിയ ഭക്ഷണാവശിഷ്ടങ്ങൾ.
ചെറുപുഴ: പൊതു സ്ഥലത്ത് മാലിന്യം തള്ളിയവരിൽ നിന്ന് പിഴയീടാക്കി. പുളിങ്ങോം പെട്രോൾ പമ്പിന് സമീപത്ത് ഭക്ഷണാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് ചാക്കിൽ തള്ളിയ കോഴിക്കോട് സ്വദേശിയിൽ നിന്ന് 5000 രൂപയും കൊല്ലാടയിൽ മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്ന് 2000 രൂപയും പിഴയായി ഈടാക്കി.
മാലിന്യം അലക്ഷ്യമായി നിക്ഷേപിച്ച് കൊതുകുകൾ വളരാൻ സാഹചര്യം സൃഷ്ടിച്ചതിന് കാക്കയംചാലിലെ സ്ഥാപനമുടമയിൽ നിന്ന് 2000 രൂപ പിഴ ഈടാക്കി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ കരിച്ചേരി, പുളിങ്ങോം കുടുംബാരോഗ്യം ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷെരീഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജോബിൻ ജോർജ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ വി.ഒ. രാജീവൻ, ടി. ടിഞ്ജു, ഹരിതകർമ സേനാംഗങ്ങളായ പി. പ്രിയ, ദാക്ഷായണി, മേരി, നബിസത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്.
Tags : Local News Nattuvishesham Fine imposed dumping waste