പാക്കഞ്ഞിക്കാട് അപകടത്തിൽപ്പെട്ട കാർ.
ചെറുപുഴ: മഞ്ഞക്കാട്-ചെറുപുഴ റോഡിൽ പാക്കഞ്ഞിക്കാട് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ മഞ്ഞക്കാട് സ്വദേശികളായ കൊടകശേരിൽ ബെന്നി (54), മകൻ ബിപിൻ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. മഞ്ഞക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ പാക്കഞ്ഞിക്കാട്ടെ അപകടവളവിൽ നിയന്ത്രണം വിട്ട് റോഡിന്റെ കൈവരിയിൽ ഇടിച്ച് റോഡിലേയ്ക്ക് മറിയുകയായിരുന്നു.
നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ചെറുപുഴ പോലീസ് സ്ഥലത്തെത്തി കാർ റോഡരികിലേയ്ക്ക് മാറ്റിയാണ് ഗതാഗതതം പുനഃസ്ഥാപിച്ചത്.
Tags : Local News Nattuvishesham Two injured