സി.പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
അങ്ങാടിപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) അങ്ങാടിപ്പുറം യൂണിറ്റ് കണ്‍വൻഷനും നവാഗതർക്ക് സ്വീകരണവും പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു. കെഎസ്എസ്പിയു മങ്കട ബ്ലോക്ക് സെക്രട്ടറി സി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം കെ.എ. ആന്റണി, സംസ്ഥാന കൗണ്‍സിലർ എ.പി. വർഗീസ്, ജോയിന്റ് സെക്രട്ടറിമാരായ പി. രവി, പി. അംബിക, യൂണിറ്റ് സെക്രട്ടറി കെ. ഹരിദാസ്, നവാഗതരായ ബിനോയ് തോമസ്, സിജി തോമസ്, എസ്. ശശികുമാർ, പി.ടി. ബിജു, ഡി.ബി. സുജേഷ് എന്നിവർ പ്രസംഗിച്ചു.
Tags :