രാഹുല്‍
ചാത്തന്നൂര്‍: ലക്ഷങ്ങള്‍ വിലവരുന്ന രാസലഹരിയായ എംഡിഎംഎയുമായി മൊത്തക്കച്ചവടക്കാരനായ യുവാവ് ചിറക്കരയില്‍ പിടിയിലായി. ചി റക്കരത്താഴം വാഴവിള രാഹുല്‍ നിവാസില്‍ രാഹുല്‍ (32) ആണ് കൊല്ലം സിറ്റി ഡാന്‍സാഫ് ടീമിന്റെയും പാരിപ്പള്ളി പോലീസിന്റെയും സംയുക്തനീക്കത്തില്‍ അറസ്റ്റിലായത്. ഇയാളില്‍നിന്ന് 51.59 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കഴിഞ്ഞദിവസം രാത്രിചിറക്കര വാഴവിള ജംഗ്ഷനില്‍നിന്ന് ചിറക്ക രത്താഴത്തേക്ക് പോകുന്ന വഴിയില്‍ പ്രതിയുടെ വീടിനു സമീപ ത്തുവെച്ചായിരുന്നു അറസ്റ്റ്.റോഡരികില്‍ ഫോണ്‍ വിളിച്ച് ഉപ ഭോക്താവിനെ കാത്തുനില്‍ക്കുകയായിരുന്ന രാഹുലിനെ ഡാന്‍സാഫ് സംഘം വളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുണ്ടിനുള്ളില്‍ സൂക്ഷി ച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ദീര്‍ഘനാളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും രാസലഹരിയും വില്പന നടത്തി വരികയായിരുന്ന രാഹുല്‍ ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്.കിളികൊല്ലൂര്‍, മയ്യനാട്, ചാത്തന്നൂര്‍, കണ്ണനല്ലൂര്‍, പാരിപ്പള്ളി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കച്ചവടം. ബംഗളൂരുവിലുള്ള ഇടനിലക്കാര്‍ വഴിയാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : Nattuvishesham LocalNews