x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലും​താ​ഴം മേ​ല്‍​പ്പാ​ലം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കും: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

വെബ് ഡെസ്ക്
Published: July 15, 2026 02:50 AM IST | Updated: July 15, 2026 02:50 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ക​ല്ലും​താ​ഴം മേ​ല്‍​പ്പാ​ല​നി​ര്‍​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ, നൈ​പു​ണ്യ​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് നി​ര്‍​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ല്‍ ഈ മാസം അ​വ​സാ​ന​ത്തോ​ടെ പ​ണി​തീ​ര്‍​ക്കാ​നാ​കു​മെ​ന്ന് ദേ​ശീ​യ​പാ​ത അഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.

പ്ര​വൃ​ത്തി​ക​ള്‍ പ​ര​മാ​വ​ധി​വേ​ഗ​ത്തി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.മേ​ല്‍​പ്പാ​ല​ത്തി​ന് അ​ടു​ത്താ​യി എ​ന്‍​എ​ച്ച് 744, എ​ന്‍​എ​ച്ച് 66ന്‍റെ ​സ​ര്‍​വീ​സ് റോ​ഡ് എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് റെ​യി​ല്‍​വേ ഓ​വ​ര്‍ ബ്രി​ഡ്ജ് പ​ണി​യും. ഇ​തി​ന്‍റെ പ്രൊ​പ്പോസ​ല്‍ ദേ​ശീ​യ​പാ​ത​അ​ഥോ​റി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

മേ​ല്‍​പ്പാ​ല​വും റെ​യി​ല്‍​വേ ഓ​വ​ര്‍​ബ്രി​ഡ്ജും യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ളക‌്‌ടർ‍ ആ​നി ജൂ​ല തോ​മ​സ്, ദേ​ശീ​യ​പാ​ത ഡെ​പ്യൂ​ട്ടി ക​ളക്‌ടര്‍ എം.​ഉ​ഷാ​കു​മാ​രി, ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham LocalNews

Recent News

Corehub Up