x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ൽ കൈ​റ്റ്സ് അ​വാ​ർ​ഡ്: ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ജി​ല്ല​യി​ൽ ഒ​ന്നാ​മ​ത്

വെബ് ഡെസ്ക്
Published: July 15, 2026 03:33 AM IST | Updated: July 15, 2026 03:33 AM IST

ലി​റ്റി​ൽ കൈ​റ്റ്സ് ഐ​ടി ക്ല​ബു​ക​ളി​ൽ ജി​ല്ലാ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​നി​ൽ നി​ന

ക​ണ്ണൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ (കൈ​റ്റ്) സം​സ്ഥാ​ന​ത്തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന "ലി​റ്റി​ൽ കൈ​റ്റ്സ്' ഐ​ടി ക്ല​ബു​ക​ളു​ടെ 2026 വ​ർ​ഷ​ത്തെ സം​സ്ഥാ​ന-​ജി​ല്ലാ​ത​ല അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ജി​ല്ലാ ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. ത​ളി​പ്പ​റ​ന്പ് മൂ​ത്തേ​ട​ത്ത് ഹൈ​സ്കൂ​ൾ, മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യ്ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ.

ഉ​പ​ജി​ല്ല​ക​ളി​ലെ മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ: ച​ന്പാ​ട് ചോ​താ​വൂ​ർ ഹൈ​സ്കൂ​ൾ (ചൊ​ക്ലി), കു​ടി​യാ​ന്മ​ല മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ൾ, (ഇ​രി​ക്കൂ​ർ), കൊ​ട്ടി​യൂ​ർ ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, (ഇ​രി​ട്ടി), മു​ണ്ടേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (ക​ണ്ണൂ​ർ നോ​ർ​ത്ത്), പെ​ര​ള​ശേ​രി എ​കെ​ജി​എ​സ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (ക​ണ്ണൂ​ർ സൗ​ത്ത്), കൊ​ട്ടി​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (മാ​ടാ​യി), ശി​വ​പു​രം ഹൈ​സ്കൂ​ൾ (മ​ട്ട​ന്നൂ​ർ), പാ​പ്പി​നി​ശേ​രി ഇ.​എം.​എ​സ്. സ്മാ​ര​ക ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (പാ​പ്പി​നി​ശേ​രി), പ​യ്യ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ (പ​യ്യ​ന്നൂ​ർ), മ​മ്പ​റം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (ത​ല​ശേ​രി നോ​ർ​ത്ത്), ചി​റ​ക്ക​ര ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (ത​ല​ശേ​രി സൗ​ത്ത്), ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് ഹൈ​സ്കൂ​ൾ (ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത്).
എ​ഐ ലി​റ്റ​റ​സി, റോ​ബോ​ട്ടി​ക് പ​രി​ശീ​ല​നം, ഡി​ജി​റ്റ​ൽ ഇ​ൻ​ക്ലൂ​ഷ​ൻ, സ്കൂ​ളു​ക​ളു​ടെ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ നി​ശ്ച​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കേ​ര​ള നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൊ​തു​വി​ദ്യാ​ഭ്യാ​സ സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡി സ​ജി​ത് ബാ​ബു, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സിം​ഗ് ഐ​എ​എ​സ്, കൈ​റ്റ് സി​ഇ​ഒ കെ. ​അ​ൻ​വ​ർ​സാ​ദ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന സ്കൂ​ളു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 40,000, 30,000, 20,000 രൂ​പ വീ​ത​മാ​ണ് കാ​ഷ് അ​വാ​ർ​ഡ്. പു​ര​സ്കാ​ര തു​ക​യ്ക്ക് പു​റ​മെ പ്ര​ത്യേ​കം രൂ​പ​ക​ല്പ​ന ചെ​യ്ത ട്രോ​ഫി​യും പ്ര​ശം​സാ​പ​ത്ര​വും സ്കൂ​ളു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.

Tags : Local News Nattuvishesham Little Kites Award Thalassery Sacred Heart Girls' High School

Recent News

Corehub Up