x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളാ​ൻ ശ്ര​മം; ലോ​റി പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: July 15, 2026 03:31 AM IST | Updated: July 15, 2026 03:31 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: അ​ർ​ധ​രാ​ത്രി​യി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളാ​ൻ എ​ത്തി​യ ലോ​റി ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​ക്ക​ളെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ടാ​ങ്ക​ർ ലോ​റി മ​ല​പ്പു​റം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യു​ടെ ലോ​റി മ​ല​പ്പു​റം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
13ന് ​പു​ല​ർ​ച്ചെ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ക​ണ്ടു മ​ട​ങ്ങു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത​യി​ൽ മ​ച്ചി​ങ്ങ​ലി​ലെ പാ​ട​ത്തേ​ക്ക് ശു​ചി​മു​റി മാ​ലി​ന്യം ഒ​ഴു​ക്കി​ക്ക​ള​യാ​ൻ ലോ​റി ജീ​വ​ന​ക്കാ​ർ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി റി​ഷാ​ദും സു​ഹൃ​ത്തും അ​തു​വ​ഴി ബൈ​ക്കി​ലെ​ത്തി​യ​ത്.

ഇ​വ​രെ ക​ണ്ട് ലോ​റി അ​വി​ടം​വി​ട്ട് പോ​യെ​ങ്കി​ലും ഇ​രു​വ​രും ലോ​റി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ദൃ​ശ്യം പ​ക​ർ​ത്തി. ഇ​തി​നി​ടെ യു​വാ​ക്ക​ളെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ലോ​റി ഡ്രൈ​വ​ർ ശ്ര​മി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

സം​ഭ​വ​ത്തി​ൽ റി​ഷാ​ദ് മ​ല​പ്പു​റം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. പി​ന്നീ​ട് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ സ്റ്റേ​ഷ​നി​ൽ എ​ത്തി.ലോ​റി ഉ​ട​മ​ക​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​റ​ഞ്ഞു. അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ലി​ന്യം ത​ള്ള​ൽ ത​ട​യാ​ൻ ഇ​ട​പെ​ട്ട മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി റി​ഷാ​ദി​നെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി. ​റി​നി​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ അ​നു​മോ​ദി​ച്ചു.​

ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജി​തേ​ഷ് ജി. ​അ​നി​ൽ, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ ഹാ​രി​സ് ആ​മി​യ​ൻ, സ​മീ​റ മു​സ്ത​ഫ, ആ​ബി​ദ എ​ട്ടു​വീ​ട്ടി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ കെ.​കെ. ഉ​മ്മ​ർ, സ​മ​ദ് സീ​മാ​ട​ൻ, കെ. ​സി​ദീ​ഖ്, എ.​പി. ശി​ഹാ​ബ്, നൗ​ഷാ​ദ് മു​രി​ങ്ങേ​ക്ക​ൽ, പി.​എം. ഉ​മ്മ​ർ, സ​ദാ​ദ് കാ​ന്പ്ര, കെ.​പി. നൗ​ഫ​ൽ, സി.​ടി. ഹ​ർ​ഷ​ദ്, ത​ഹ്സി​ന ശ​കാ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham LocalNews

Recent News

Corehub Up