x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടു​കാ​രു​ടെ സ്വ​ന്തം സ​ലാം മാ​ഷി​ന് വി​ട...

വെബ് ഡെസ്ക്
Published: July 15, 2026 04:19 AM IST | Updated: July 15, 2026 04:19 AM IST

ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​ര​ണ വേ​ള​യി​ൽ സ​ലാം ന​ടു​ക്ക​ണ്ടി (ഇടതുനിന്ന് മൂന്നാമത്).

മു​ക്കം: പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സം​ഘാ​ട​ക​നും റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന സ​ലാം ന​ടു​ക്ക​ണ്ടി​യു​ടെ വേ​ര്‍​പാ​ട് മ​ല​യോ​ര മേ​ഖ​ല​യ്ക്ക് തീ​രാ​ന​ഷ്ടം. ഒ​രു അ​ധ്യാ​പ​ക​ൻ എ​ന്ന​തി​ലു​പ​രി പ​രി​സ്ഥി​തി​സം​ര​ക്ഷ​ണം, ക​ല, സം​സ്കാ​രം, സാ​ഹി​ത്യം, എ​ഴു​ത്ത്, പ​ത്ര​പ്ര​വ​ർ​ത്ത​നം, പ​ര​സ്യം, അ​നൗ​ൺ​സ്മെ​ന്‍റ് തു​ട​ങ്ങി സ​ക​ല​രം​ഗ​ത്തും വ്യ​ക്തി​ത്വ​ത്തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മി​ക​വോ​ടെ വി​ജ​യി​പ്പി​ക്കാ​ൻ മാ​ഷി​ന​റി​യാ​മാ​യി​രു​ന്നു.

കാ​ഞ്ച​ന​മാ​ല ബി.​പി. മൊ​യ്തീ​ന്‍റെ പേ​രി​ൽ ബി.​പി. മൊ​യ്തീ​ൻ സേ​വാ​മ​ന്ദി​ർ എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​പ്പോ​ൾ ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്താ​യി​രു​ന്ന സ​ലാം ന​ടു​ക്ക​ണ്ടി​യാ​യി​രു​ന്നു അ​ദ്യാ​വ​സാ​നം ഉ​ദ്യ​മ​ത്തി​ന് കാ​ഞ്ച​ന​മാ​ല​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​ഞ്ഞി പു​ഴ​യി​ലെ മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ സ​മ​യ​ത്ത് ഇ​രു​വ​ഞ്ഞി​പ്പു​ഴ സം​ര​ക്ഷ​ണ സ​മി​തി​യു​ണ്ടാ​ക്കി മു​ൻ നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​തും സ​ലാം ന​ടു​ക്ക​ണ്ടി​ത​ന്നെ. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ജ​യി​ൽ​വാ​സ​മ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന രാ​ഷ്‌​ട്രീ​യ ത​ട​വു​കാ​ർ​ക്ക് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​വി​യും ന​ട​നും നാ​ട​ക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സു​രാ​സു മു​ക്കം അ​ങ്ങാ​ടി​യി​ൽ സ്വ​യം​ബ​ന്ധി​ത​നാ​യി പ്ര​തി​രോ​ധ സ​മ​രം തീ​ർ​ത്ത​പ്പോ​ൾ സം​ഘാ​ട​ക​നാ​യും സ​ലാം ഉ​ണ്ടാ​യി​രു​ന്നു.

മു​ക്കം, കാ​ര​ശേ​രി മേ​ഖ​ല​ക​ളി​ൽ ചി​ത്രീ​ക​രി​ച്ച പ​തി​നാ​ലാം രാ​വ്, ഓ​ർ​മ​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം തു​ട​ങ്ങി​യ സി​നി​മ​ക​ൾ​ക്ക് പി​ന്നി​ലും മു​ന്നി​ലും​നി​ന്ന് പ്ര​വ​ർ​ത്തി​ച്ച സ​ലാം മാ​ഷി​നെ നാ​ട്ടു​കാ​ർ ഓ​ർ​ക്കു​ന്നു. എ​ഴു​പ​തു​ക​ളി​ൽ കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് രൂ​പ​പ്പെ​ട്ട അ​ശ്വ​നി ഫി​ലിം സൊ​സൈ​റ്റി, മൂ​ന്നാം​ക​ണ്ണ് ഫി​ലിം സൊ​സൈ​റ്റി, സ​ലാം കാ​ര​ശേ​രി മെ​മ്മോ​റി​യ​ൽ ഫി​ലിം സൊ​സൈ​റ്റി തു​ട​ങ്ങി​യ​വ​യു​ടെ മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം.
എ​ൺ​പ​തു​ക​ളി​ൽ മു​ക്കം കേ​ന്ദ്രീ​ക​രി​ച്ച് സ​ജീ​വ​മാ​യി​രു​ന്ന സാ​സ്കാ​രി​ക ക്ല​ബാ​യി​രു​ന്ന മൈ​ക്കോ​യു​ടെ സാം​സ്കാ​രി​ക മു​ഖം​കൂ​ടി​യാ​യി​രു​ന്നു സ​ലാം ന​ടു​ക്ക​ണ്ടി.

മ​ല​ബാ​റി​ലെ സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​ൽ വ​ലി​യ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കി​യ കെ.​ടി. മു​ഹ​മ്മ​ദി​നെ​പോ​ലു​ള്ള നാ​ട​ക​കൃ​ത്തു​ക്ക​ളു​ടെ നാ​ട​ക​ങ്ങ​ൾ​ക്ക് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ വേ​ദി​യൊ​രു​ക്കി​യ​തി​ൽ മൈ​ക്കോ​യു​മു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം നാ​ട​ക​ങ്ങ​ൾ​ക്കും വോ​ളി​ബോ​ൾ​പോ​ലു​ള്ള കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കും ഇ​ന്പ​മാ​ർ​ന്ന അ​നൗ​ൺ​സ്മെ​ന്‍റ് ഒ​രു​ക്കി സ​ലാം മാ​ഷ് ആ​ളെ​ക്കൂ​ട്ടി. പ്ര​സി​ദ്ധ​മാ​യ മു​ക്കം ശി​വ​രാ​ത്രി​ക്ക് സ്വ​ത​സി​ദ്ധ​മാ​യ അ​നൗ​ൺ​സ്മെ​ന്‍റ് വ​ഴി ഭ​ക്ത​രെ സ​ജീ​വ​മാ​ക്കി​യി​രു​ന്ന​തും സ​ലാം ന​ടു​ക്ക​ണ്ടി​യാ​യി​രു​ന്നു.

Tags : Nattuvishesham LocalNews

Recent News

Corehub Up