മന്ത്രിമാരായ സി.പി. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയപ്പോൾ.
കൊട്ടാരക്കര: വിയറ്റ്നാമില്‍ ബോട്ടു മുങ്ങിമരിച്ച എ.സി. തോമസിന്റെയും ഭാര്യ ലൗനിയുടെയും സംസ്കാരം ഇന്ന്. രാവിലെ 10 മുതല്‍ മൂന്നുവരെ കൊട്ടാരക്കര മാര്‍ത്തോമ ജൂബിലി മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാലിന് കൊട്ടാരക്കര മാര്‍ത്തോമ വലിയ പള്ളിയിലാണു സംസ്കാരം. മക്കള്‍: എ.ടി. ചെറിയാന്, ദിവ്യാ സൂസന് തോമസ് മരുമക്കള്‍: മാഗി മറിയം കോശി, അരുണ്‍ ഈപ്പന് ഏബ്രഹാം.
നാട്ടുകാര്‍ക്കും വ്യവസായ മേഖലയ്ക്കും പ്രീയപ്പെട്ടവനായിരുന്നു എ. സി. തോമസ്. കൊട്ടാരക്കരയിലെ മെഡിക്കല്‍ ഡിസ്ട്രിബ്യൂട്ടര്‍ എന്നതിലുപരി സാംസ്കാരിക, പുരോഗമന രാഷ്്ട്രീയ മേഖലയിലെയും നിറ സാന്നിധ്യമായിരുന്നു എ.സി. തോമസ്.
കൊട്ടാരക്കര താലൂക്കാശുപത്രി ജംഗ്ഷനില്‍ പിതാവ് ചെറിയാന് 1968ല്‍ ആരംഭിച്ച വിക്ടറി മെഡിക്കല്‍ സ്റ്റോര്‍ പിതാവിന്റെ മരണശേഷം തോമസ് ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. കൊട്ടാരക്കരയിലെ പ്രമുഖ മെഡിക്കല്‍ ഡ്രിസ്ട്രിബ്യൂഷന്‍ കമ്പനിയായി വളര്‍ന്ന വിക്ടറി ഗ്രൂപ്പ് കേരളത്തിലെ തന്നെ അറിയപ്പെടുന്നപ്രമുഖ മെഡിക്കല്‍, ശസ്ത്രക്രിയ ഉപകരണ, മരുന്ന് വിതരണ ഗ്രൂപ്പായി വളര്‍ന്നു.
ലാവയെന്ന മെഡിക്കല്‍ ഡ്രിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ ഓഫറിലാണ് തോമസും ഭാര്യ ലൗനിയും ടൂര്‍ പാക്കേജില്‍ ഇടം പിടിച്ചത്. ഇന്ത്യയില്‍ നിന്നുമുള്ള 36 പേരാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലെ നാല് ജീവനക്കാരുമുണ്ടായിരുന്നു. ഇതില്‍ 15 ഇന്ത്യക്കാരാണ് മരിച്ചത്.
വ്യവസായിയും മികച്ച ബാഡ്മിന്റണ്‍ കളിക്കാരനുമായിരുന്ന തോമസ് വരുമാനത്തിന്റെ ഒരുപങ്ക് പാവങ്ങള്‍ക്കായി നീക്കിവച്ചിരുന്നു.എംസി റോഡില്‍ കുളക്കട ലക്ഷംവീട് ജംഗ്ഷന് സമീപം കൊട്ടാരക്കര കിച്ചന് എന്ന റെസ്റ്റോറന്റില്‍ പാര്‍ട്ണര്‍ഷിപ്പും തോമസിനുണ്ടായിരുന്നു.മാര്‍ത്തോമ സഭ പുനലൂർ- കൊട്ടാരക്കര ഭദ്രാസനം കൊട്ടാരക്കര സഭാ മണ്ഡലം പ്രതിനിധിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Tags : Nattuvishesham LocalNews