x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്തി​യു​ടെ അ​ള​വ് കു​റ​ഞ്ഞു; യുവാവ്  മ​ദ്യകു​പ്പി​യു​മാ​യെ​ത്തി ഹോ​ട്ട​ല്‍ അ​ടി​ച്ചു​ത​ക​ര്‍​ത്തു

വെബ് ഡെസ്ക്
Published: July 15, 2026 02:58 AM IST | Updated: July 15, 2026 02:58 AM IST

കൊ​ല്ലം: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ മ​ദ്യ​ക്കു​പ്പി​യു​മാ​യി എ​ത്തി​യ യു​വാ​വ് ഹോ​ട്ട​ല്‍ അ​ടി​ച്ച് ത​ക​ര്‍​ത്തു. അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ല്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ എ​ത്തി​യ​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.യു​വാ​വി​നെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സെത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​ഴി​ഞ്ഞ ത​വ​ണ ക​ഴി​ച്ച​തിനേക്കാൾ മ​ന്തി​യു​ടെ അ​ള​വ് കു​റ​ഞ്ഞ് പോ​യ​താ​ണ് പ്ര​കോ​പ​ന കാ​ര​ണ​മെ​ന്നാ​ണ് യു​വാ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. കഴിഞ്ഞദിവസം രാ​ത്രി​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ പ​രാ​ക്ര​മം.

യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ യു​വാ​വ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ഉ​ള്‍​പ്പെടെ ഇ​ട​പെ​ട്ട് ഇ​യാ​ളെ പി​ടി​ച്ചു​വെ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് പോലീ​സ് അ​റി​യി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up