x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​ക്കാ​രി​ത്ത​ട​ത്ത് ഒ​റ്റ​യാ​നി​റ​ങ്ങി

വെബ് ഡെസ്ക്
Published: July 15, 2026 02:56 AM IST | Updated: July 15, 2026 02:56 AM IST

വെ​ള്ള​ക്കാ​രി​ത്ത​ട​ത്ത് പ​ട്ടാ​പ​ക​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന.

മാ​ന്ദാ​മം​ഗ​ലം : വെ​ള്ള​ക്കാ​രി​ത്ത​ട​ത്ത് പ​ട്ടാ​പ​ക​ൽ ജ​ന​വാ​സ​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് ഒ​റ്റ​യാ​നി​റ​ങ്ങി. വീ​ടു​ക​ൾ​ക്ക് അ​ടു​ത്തു​വ​രെ കാ​ട്ടാ​ന എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. കാ​ട്ടാ​ന വീ​ടി​നു​സ​മീ​പ​ത്തേ​ക്ക് എ​ത്തി​യ​തോ​ടെ കു​ട്ടി​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും പു​റ​ത്തി​റ​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ഇ​തു​വ​രെ​യും സാ​ധി​ച്ചി​ട്ടി​ല്ല.

കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി ജൂ​ൺ 27ന് ​മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. വെ​ള്ള​ക്കാ​രി​ത്ത​ടം, മാ​ന്ദാ​മം​ഗ​ലം, മ​രോ​ട്ടി​ച്ചാ​ൽ, താ​മ​ര വെ​ള​ള​ച്ചാ​ൽ, ചെ​ന്നാ​യ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്. നേ​ര​ത്തെ വ​നാ​തി​ർ​ത്തി​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ന്ന കാ​ട്ടാ​ന​ക​ൾ ഇ​പ്പോ​ൾ വീ​ടു​ക​ളു​ടെ പ​രി​സ​ര​ത്തു​വ​രെ എ​ത്തു​ന്ന​താ​ണ് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​ത്. സോ​ളാ​ർ ഫെ​ൻ​സിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ർ​ആ​ർ​ടി സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ജ​ന​കീ​യ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Vellakkarithadom

Recent News

Corehub Up