x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യ കു​റു​കെ ചാ​ടി; പി​ക്ക​പ്പ് വാ​ന്‍ മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: July 14, 2026 03:27 AM IST | Updated: July 14, 2026 03:27 AM IST

താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ പി​ക്ക​പ്പ് വാ​ന്‍.

കു​ണ്ട​റ: പി​ക്ക​പ്പ് വാ​ന്‍ റോ​ഡി​ല്‍​നി​ന്നു താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ അ​പ​ക​ടം.കഴിഞ്ഞദിവസം രാ​ത്രി ഒ​മ്പ​തോ​ടെ പു​ലി​പ്ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം.വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വ​ണ്ടി​യു​ടെ കാ​ബി​ന്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നെ​ങ്കി​ലും ഡ്രൈ​വ​ര്‍ ബി​ബി​ന്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

രാ​ത്രി​യി​ല്‍ ഓ​ട്ടം ക​ഴി​ഞ്ഞ് ആ​റു​മു​റി​ക്ക​ട ഈ​സ്റ്റ് ഭാ​ഗ​ത്തു​നി​ന്ന് പു​ലി​പ്ര ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ന്‍ പ്ലാ​വി​ള ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ​ഡ​ന്‍ ബ്രേ​ക്ക് ചെ​യ്ത​പ്പോ​ള്‍ വ​ല​തു​ഭാ​ഗ​ത്ത് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.താ​ഴെ​യു​ണ്ടാ​യി​രു​ന്ന കി​ണ​റി​ന് മു​ക​ളി​ല്‍ വ​ണ്ടി ത​ട​ഞ്ഞു​നി​ന്നു.

Tags : Nattuvishesham LocalNews Accident

Recent News

Corehub Up