ഓള് കേരള ഓട്ടോ കണ്‍സള്‍ട്ടന്റ്സ് ഓര്‍ഗനൈസേഷന്റെയും മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും ജില്ലാ കമ്മിറ്റി രൂപീകരണം സി.പി. മാത്യു ഉ
തൊടുപുഴ: ഓള് കേരള ഓട്ടോ കണ്‍സള്‍ട്ടന്റ്സ് ഓര്ഗനൈസേഷന് ഐഎന്‍ടിയുസിയുടെയും മോട്ടോര്‍ ഡ്രൈവിംഗ് സ്കൂള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും ജില്ലാ കമ്മിറ്റി രൂപീകരണവും ഐഡന്റിറ്റി കാര്‍ഡ് വിതരണവും നടത്തി. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. എ.എം. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന് പുളുക്കുഴി, ഡിസി സി സെക്രട്ടറി ജാഫര്‍ഖാന്‍ മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു, സെക്രട്ടറി തോമസ്, ട്രഷറര്‍ സി.ഡി. ജയിംസ്, സി.പി. നിക്സന്, കെ.എസ്. ജയകുമാര്‍, ബില്‍സന്‍ അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham District committee