x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി മെ​ഡി​. കോ​ള​ജ് വ​ള​പ്പി​ൽ നിർത്തിയിട്ട വാ​നി​ൽ വ​ടി​വാ​ൾ

വെബ് ഡെസ്ക്
Published: July 14, 2026 04:51 AM IST | Updated: July 14, 2026 04:51 AM IST

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽനി​ന്ന് വ​ടി​വാ​ൾ ക​ണ്ടെ​ടു​ത്തു. ആ​ശു​പ​ത്രി വ​ള​പ്പി​ൽ ദീ​ർ​ഘ​നാ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്നി​രു​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​ഴ​യ വാ​നി​ൽനി​ന്നാ​ണ് വ​ടി​വാ​ൾ ക​ണ്ടെ​ത്തി​യ​ത്. വാ​നി​ന്‍റെ ഉ​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ആ​യു​ധം. ക​ണ്ടെ​ടു​ത്ത വ​ടി​വാ​ളി​ന് 48 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വും 3.5 സെ​ന്‍റീ​മീ​റ്റ​ർ വീ​തി​യു​മു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലെ​യു​ള്ള പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​ര​ത്തുനി​ന്ന് മാ​ര​കാ​യു​ധം ക​ണ്ടെ​ത്തി​യ​ത് രോ​ഗി​ക​ളും ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്.

വാ​ഹ​നം ഇ​വി​ടെ കി​ട​ക്കാ​ൻ തു​ട​ങ്ങി​യ​ത് എ​ന്ന് മു​ത​ലാ​ണെ​ന്നും ആ​രാ​ണ് ആ​യു​ധം ഇ​തി​ൽ ഒ​ളി​പ്പി​ച്ച​തെ​ന്നും ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ശു​പ​ത്രി​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags :

Recent News

Corehub Up