x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​ന്നി​ല്ല; ഗ​വ. സ്‌​കൂ​ളു​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

വെബ് ഡെസ്ക്
Published: July 15, 2026 09:59 PM IST | Updated: July 15, 2026 09:59 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ച്ച് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴും ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് 41 അ​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍. എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ല്‍ ഒ​ഴി​വു​ള്ള​ത്. ഇ​തോ​ടെ പ​ല സ്‌​കൂ​ളു​ക​ളി​ലും താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ച്ചാ​ണ് അ​ധ്യ​യ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത്. താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ടെ​ന്ന അ​റി​യി​പ്പ് തു​ട​ര്‍​ച്ച​യാ​യി വാ​ര്‍​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍.

അ​ധ്യാ​പ​ക​ക്ഷാ​മ​ത്താ​ല്‍ വ​ല​യു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​ര്‍​ക്ക് മ​റ്റൊ​രു ത​ല​വേ​ദ​ന​യാ​യി സെ​ന്‍​സ​സ് ഡ്യൂ​ട്ടി മാ​റു​ക​യാ​ണ്. പ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ​ഠി​പ്പി​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളാ​ക​ട്ടെ ക്ലാ​സു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കി​യാ​ണ് പ്ര​ശ്‌​ന​ത്തി​ല്‍​നി​ന്ന് ത​ല​യൂ​രി​യ​ത്. നേ​ര​ത്തേ ത​ന്നെ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്ക് ബി​എ​ല്‍​ഒ​മാ​രു​ടെ ഡ്യൂ​ട്ടി​യു​ണ്ട്. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സെ​ന്‍​സ​സ് ഡ്യൂ​ട്ടി​യു​മെ​ത്തി​യ​ത്. ഓ​ണ​പ്പ​രീ​ക്ഷ അ​ടു​ത്തു​വ​ര​വേ അ​ധ്യാ​പ​ക​രു​ടെ കു​റ​വ് പ​ഠ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന പ​രാ​തി​ക​ളും വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നു​യ​രു​ന്നു​ണ്ട്.

ഇ​തി​നി​ടെ ഒ​ഴി​വു​ള്ള അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ല്‍ നി​യ​മ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന ത​സ്തി​ക​ക​ളി​ല്‍ ക്ര​മ​പ്ര​കാ​രം നി​ശ്ചി​ത ശ​ത​മാ​നം ഒ​ഴി​വു​ക​ള്‍ പി​എ​സ്‌​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യും. പിഎ​സ്‌​സി നി​യ​മ​ന ശി​പാ​ര്‍​ശ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഒ​ഴി​വു​ക​ളി​ല്‍ നി​യ​മ​നം ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രിക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​യുന്നു.

2026-27 വ​ര്‍​ഷ​ത്തെ ത​സ്തി​ക​നി​ര്‍​ണ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ത​സ്തി​ക ന​ഷ്ട​പ്പെ​ട്ട അ​ധ്യാ​പ​ക​രെ ക്ര​മീ​ക​രി​ച്ച ശേ​ഷം ച​ട്ട​പ്ര​കാ​ര​മു​ള്ള ഒ​ഴി​വു​ക​ള്‍ പി​എ​സ്‌​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്ത് ഒ​ഴി​വു​ക​ള്‍ നി​ക​ത്തു​മെ​ന്നും വ​കു​പ്പ് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു.

ജി​ല്ല​യി​ല്‍ അ​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ കൂ​ടു​ത​ല്‍ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ലാ​ണ്. ഹൈ​റേ​ഞ്ചി​ലും ലോ​റേ​ഞ്ചി​ലു​മാ​യി ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 19 അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളാ​ണു​ള​ള​ത്. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ 15ഉം ​യു​പി വി​ഭാ​ഗ​ത്തി​ല്‍ ഏ​ഴും ത​സ്തി​ക​ക​ളി​ല്‍ ആ​ളി​ല്ലെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ലെ കാ​ല​താ​മ​സ​മാ​ണി​തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്ന​ത്. ഒ​ഴി​വു​ക​ള്‍ യ​ഥാ​സ​മ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​തി​രു​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചെ​ന്ന് ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
സം​സ്ഥാ​ന​ത്തെ ഗ​വ. എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 2734 അ​ധ്യാ​പ​ക ത​സ്തി​ക​ക​ള്‍ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​താ​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ഇ​തോ​ടൊ​പ്പം എ​ച്ച്എ​സ്എ​സ്ടി ത​സ്തി​ക​യി​ല്‍ 225 ഒ​ഴി​വു​ക​ളും എ​ച്ച്എ​സ്എ​സ്ടി (ജൂ​ണി​യ​ര്‍) ത​സ്തി​ക​യി​ല്‍ 713 ഒ​ഴി​വു​ക​ളും സം​സ്ഥാ​ന​ത​ല​ത്തി​ല്‍ നി​ല​വി​ലു​ള്ള​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Tags : Local News Nattuvishesham Teacher vacancies Govt. Schools in crisis

Recent News

Corehub Up