x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​ശ​ല്യം:‍ പൊ​റു​തി​മു​ട്ടി പെ​രു​ന്ത​ട്ട നി​വാ​സി​ക​ള്‍


Published: July 18, 2026 06:07 AM IST | Updated: July 18, 2026 06:07 AM IST

വൈ​ത്തി​രി: രൂ​ക്ഷ​മാ​യ പു​ലി​ശ​ല്യം പെ​രു​ന്ത​ട്ട നി​വാ​സി​ക​ളെ വ​ല​യ്ക്കു​ന്നു. മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് പു​ലി സാ​ന്നി​ധ്യ​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സ​നോ​ജ് എ​ന്ന യു​വാ​വ് പു​ലി ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

പൊ​ഴു​ത​ന സ്വ​ദേ​ശി​യാ​യ സ​നോ​ജ് ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ലെ കാ​ട്ടി​ല്‍​നി​ന്ന് പു​ലി ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന്‍റെ വേ​ഗ​ത കൂ​ട്ടി​യ​താ​ണ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തി​ന് സ​ഹാ​യ​മാ​യ​ത്. എ​ന്നാ​ല്‍ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് നി​സാ​ര പ​രി​ക്കേ​റ്റു.

ഉ​പ​ജീ​വ​ന​ത്തി​ന് ക​ന്നു​കാ​ലി​ക​ളെ വ​ള​ര്‍​ത്തു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ പെ​രു​ന്ത​ട്ട​യി​ലു​ണ്ട്. സ​മീ​പകാ​ല​ത്ത് നി​ര​വ​ധി വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ സു​ര​ക്ഷി​ത​മാ​യി വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ടാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ ഭ​യ​ക്കു​ക​യാ​ണ്.

പു​ലി​സാ​ന്നി​ധ്യം വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് നി​രീ​ക്ഷ​ണ​ത്തി​ന് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്. പു​ലി​യെ കൂ​ടു​വ​ച്ചോ മ​യ​ക്കു​വെ​ടി പ്ര​യോ​ഗി​ച്ചോ പി​ടി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. പു​ലി​ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് അ​വ​രു​ടെ തീ​രു​മാ​നം.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up