x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ത്തി​ലെ വെ​ട്ടി​പ്പ് നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കി​യ​ത് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്

വെബ് ഡെസ്ക്
Published: July 17, 2026 03:33 AM IST | Updated: July 17, 2026 03:33 AM IST

പ്രതീകാത്മക ചിത്രം

ത​ല​ശേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ന​ട​ന്നി​ട്ടു​ള്ള​ത് അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ്. നി​ല​വി​ൽ ഒ​ന്ന​ര​ക്കോ​ടി ന​ഷ്‌​ട​പ്പെ​ട്ട അ​ഞ്ചു​പേ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് പോ​ലീ​സി​ൽ ദി​വ​സ​വും എ​ത്തു​ന്ന​ത്. ആ​റു വ​ർ​ഷ​മാ​യി സം​ഘ​ത്തി​ൽ ഓ​ഡി​റ്റിം​ഗ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു. ഇ​തോ​ടെ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച ദു​രൂ​ഹ​ത​ക​ൾ ഏ​റു​ക​യാ​ണ്.

ആ​റു വ​ർ​ഷം ഒ​രു സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ഓ​ഡി​റ്റ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന​ത് ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യാ​ഗ​സ്ഥ​രും പോ​ലീ​സും കാ​ണു​ന്ന​ത്. സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന് ഒ​ന്നു മു​ത​ൽ ഇ​രു​നൂ​റ് വ​രെ​യു​ള്ള ഫി​ക്സ​ഡ് ഡി​പ്പോ​സി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മേ സം​ഘം ഔ​ദ്യാ​ഗി​ക​മാ​യി പ്രി​ന്‍റ് ചെ​യ്തി​ട്ടു​ള്ളു​വെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​ര​മു​ള്ള തു​ക​യ്ക്ക് മാ​ത്ര​മേ സം​ഘ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ളൂ​വെ​ന്നും പ്ര​മു​ഖ വ്യാ​പാ​രി നേ​താ​വ് പ​റ​ഞ്ഞു. 200 ന് ​ശേ​ഷം ന​മ്പ​റു​ള്ള ല​ക്ഷ​ങ്ങ​ളു​ടെ സ്ഥി​ര​നി​ക്ഷേ​പ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ് ഇ​പ്പോ​ൾ പ​ണം ന​ഷ്‌​ട​പ്പെ​ട്ട​വ​ർ എ​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഭാ​ര​വാ​ഹി​ക​ൾ ബാ​ധ്യ​ത​ക​ളെ​ല്ലാം മു​ങ്ങി​യ സെ​ക്ര​ട്ട​റി​യു​ടെ ത​ല​യി​ലി​ട്ട് ത​ടി​യൂ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്നീ​ട് നി​ല​പാ​ട് മാ​റ്റി​യി​ട്ടു​ണ്ട്.

വെ​ൽ​ഫെ​യ​ർ സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി പ​ണം ന​ൽ​കി​യ​വ​ർ രേ​ഖ ഹാ​ജ​രാ​ക്കി​യാ​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്ന് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി പ​ണം ന​ഷ്‌​ട​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. സ​ഹ​ക​ര​ണ​സം​ഘം പൂ​ട്ടി സ്ഥ​ലം​വി​ട്ട സെ​ക്ര​ട്ട​റി പ​ട​ന്ന​ക്ക​ര കു​ന്നോ​ത്തെ സു​ജാ​ല​യ​ത്തി​ൽ കെ.​സി. ജ്യോ​ജീ​ഷ്‌ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​തു​വ​രെ അ​ഞ്ചു​കോ​ടി​യു​ടെ ത​ട്ടി​പ്പ് വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. അ​മി​ത പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത് ന​ട​ത്തി​യ ത​ട്ടി​പ്പി​ന്‍റെ യ​ഥാ​ർ​ഥ​വി​വ​രം സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ വി​ശ​ദ​മാ​യ ഓ​ഡി​റ്റി​ലൂ​ടെ മാ​ത്ര​മേ പു​റ​ത്തു​വ​രി​ക​യു​ള്ളൂ.

സ്ഥി​ര​നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ പ​ല​തും വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​യി​രു​ന്നു​വെ​ന്നും തെ​ളി​ഞ്ഞി​ട്ടു​ണ്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ്‌ നി​ക്ഷേ​പം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്‌ പ​ല​രും ച​തി​ക്കെ​ണി​യി​ലാ​ണ് അ​ക​പ്പെ​ട്ട​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. സ്ഥാ​പ​നം പൂ​ട്ടി സെ​ക്ര​ട്ട​റി മു​ങ്ങി​യ​തോ​ടെ സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സ് പി​ന്നീ​ട് തു​റ​ന്നി​ട്ടി​ല്ല. ഓ​ഫീ​സ് തു​റ​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Fraud in the traders' and industrialists' association

Recent News

Corehub Up