ആശുപത്രി ഡയറക്ടർ ഡോ.ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്യുന്നു.
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം, ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചുമായി സഹകരിച്ച് സി-പാത്ത് 2026 ഏകദിന സമ്മേളനം നടന്നു. ഹെമറ്റോളജി, ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ എന്നീ മേഖലകളിലെ ക്ലിനിക്കൽ ഫാർമസി പ്രവർത്തനങ്ങളുടെ പുരോഗതിയും രോഗീപരിചരണത്തിലെ മികവും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി ഡയറക്ടറും സിഇഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര സി-പാത്ത് 2026 ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ - കേരള സ്റ്റേറ്റ് ബ്രാഞ്ച് പ്രസിഡന്റ് ഡോ. പി. ജയശേഖർ മുഖ്യാതിഥിയായിരുന്നു.
ബിലീവേഴ്സ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഏബൽ കെ. സാമുവൽ, ജോൺസൺ, ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. ചെപ്സി സി. ഫിലിപ്പ്, ക്ലിനിക്കൽ ഹെമറ്റോളജി അസോസിയേറ്റ് ഡോ. ആകാശ് ചോഴക്കാട്, ക്ലിനിക്കൽ ഫാർമസി വിഭാഗം മേധാവി ഡോ. ഗ്രേസ് മേരി ജോൺ, നിർമല കോളജ് ഓഫ് ഫാർമസി ഫോറം ചെയർപേഴ്സൺ ഡോ. സുജ ഏബ്രഹാം, ഡോ. സൂര്യ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ, ഡോക്ടർമാർ, ഫാർമസി വിദ്യാർഥികൾ എന്നിവരടക്കം ഇരുനൂറിനടുത്ത് പ്രതിനിധികൾ പങ്കെടുത്തു.ഹെമറ്റോ-ഓങ്കോളജി ഗവേഷണ സാധ്യതകളെക്കുറിച്ച് മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിലെ റിസർച്ച് ഫെലോ ഡോ. തോമസ് ഐപ്പ് ക്ലാസ് നയിച്ചു.
Tags : Nattuvishesham LocalNews Hospital.