x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി പോ​ക​വെ, ത​ടി​ലോ​റി പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു


Published: July 16, 2026 05:31 AM IST | Updated: July 16, 2026 05:31 AM IST

ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി​പ്പോ​യി, കോ​ട്ട​പ്പ​ടി നാ​ഗ​ഞ്ചേ​രി​യി​ൽ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ ലോ​റി .

കോ​ത​മം​ഗ​ലം: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി മു​ന്നോ​ട്ടു​പോ‌​യ ത​ടി​ലോ​റി പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക്പോ​സ്റ്റും ത​ക​ർ​ത്താ​ണ് ലോ​റി മ​റി​ഞ്ഞ​ത്. കോ​ട്ട​പ്പ​ടി​ക്ക് സ​മീ​പം നാ​ക​ഞ്ചേ​രി​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് പ്ലൈ​വു​ഡ് ഫാ​ക്‌​ട​റി​യി​ലേ​ക്ക് റ​ബ​ർ ത​ടി​ക​ളു​മാ​യി വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഗൂ​ഗി​ൾ മാ​പ്പ് വ​ഴി​കാ​ട്ടി​യ​ത​നു​സ​രി​ച്ച് പ്ര​ധാ​ന റോ​ഡി​ൽ നി​ന്നും മാ​റി ക​നാ​ൽ ബ​ണ്ട് റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​നം ക​ട​ന്നു​വ​ന്ന​ത്. പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ന്‍റെ ബ​ണ്ട് റോ​ഡാ​യ പ​ന​ച്ചി നാ​ക​ഞ്ചേ​രി റോ​ഡി​ലൂ​ടെ ക​ട​ന്നു​വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​നാ​ലി​ന്‍റെ ഭാ​ഗ​ത്തു​ള്ള ഗ​ട്ട​ർ ഒ​ഴി​വാ​ക്കി എ​തി​ർ​വ​ശം ചേ​ർ​ന്ന് പോ​കു​മ്പോ​ഴാ​ണ് വാ​ഹ​നം ഒ​രു വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ​ത്.

നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്‌​ച​യി​ലു​ള്ള പാ​ട​ത്തേ​ക്ക് ലോ​റി തെ​ന്നി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റും ത​ക​ർ​ത്താ​ണ് വാ​ഹ​നം താ​ഴ്‌​ച​യി​ലേ​ക്ക് നി​ര​ങ്ങി ഇ​റ​ങ്ങി​യ​ത്. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ക്ലീ​ന​ർ അ​പ​ക​ട സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങി നി​ന്ന് ഡ്രൈ​വ​ർ​ക്ക് വ​ഴി പ​റ​ഞ്ഞു കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഒ​ടി​ഞ്ഞ പോ​സ്റ്റ് മാ​റ്റി​യി​ടു​ന്ന ജോ​ലി​ക​ൾ ഉ​ച്ച​യോ​ടെ പൂ​ർ​ത്തി​യാ​ക്കി. ത​ടി​ക​ൾ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി റോ​ഡി​ൽ എ​ത്തി​ച്ചു. ലോ​റി​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ല. വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ലോ​റി ക​ര​യ്ക്ക് ക​യ​റ്റി​യ​ത്. അ​തു​വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up