x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇവിടെ വെള്ളക്കെട്ട് "ജനറലാണ്'


Published: July 18, 2026 04:27 AM IST | Updated: July 18, 2026 04:27 AM IST

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത​ വി​ഭാ​ഗ​ത്തി​നു സ​മീ​പ​ത്തെ ഇ​ട​നാ​ഴി​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ട്.

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷം. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും എ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത് രോ​ഗി​ക​ള്‍​ക്ക് ദു​രി​ത​മാ​വു​ക​യാ​ണ്.

ഇ​ന്ന​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്കും വി​വി​ധ ലാ​ബു​ക​ളി​ലേ​ക്കും പോ​കു​ന്ന ഇ​ട​നാ​ഴി​ക​ളി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​രു​ന്നു.

ഡ്രെ​യ്‌​നേ​ജ് ഉ​ണ്ടെ​ങ്കി​ലും മ​ഴ ശ​ക്തി പ്രാ​പി​ച്ചാ​ല്‍ വെ​ള്ളം പോ​കാ​തെ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ത​ന്നെ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ലും മ​ഴ തു​ട​ങ്ങി​യാ​ല്‍ പി​ന്നെ വെ​ള്ള​ക്കെ​ട്ടാ​ണ്.

ഡ്രെ​യി​നേ​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കി വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​വ​ശ്യം.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up