x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​ടു​​ത്തു​​രു​​ത്തി ബൈ​​പാ​​സ് ഇ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും

വെബ് ഡെസ്ക്
Published: July 17, 2026 11:54 PM IST | Updated: July 17, 2026 11:54 PM IST

ക​​ടു​​ത്തു​​രു​​ത്തി ബൈ​​പാ​​സ് റോ​​ഡി​​ല്‍ വ​​ലി​​യ​​തോ​​ടി​​ന് മു​​ക​​ളി​​ലൂ​​ടെ നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന പാ​​ലം.

ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ന്‍റെ സ്വ​​പ്ന പ​​ദ്ധ​​തി​​യാ​​യ ക​​ടു​​ത്തു​​രു​​ത്തി ബൈ​​പാ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും. ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് ജം​​ഗ്ഷ​​നി​​ല്‍​നി​​ന്നും ആ​​രം​​ഭി​​ച്ച് ഐ​​ടി​​സി ജം​​ഗ്ഷ​​നു സ​​മീ​​പ​​ത്താ​​യി പ്ര​​വേ​​ശി​​ക്കു​​ന്ന വി​​ധ​​ത്തി​​ല്‍ നി​​ര്‍​മി​​ച്ചി​​ട്ടു​​ള്ള ക​​ടു​​ത്തു​​രു​​ത്തി ബൈ​​പാ​​സ് ഗ​​താ​​ഗ​​ത​​ത്തി​​ന് തു​​റ​​ന്നു കൊ​​ടു​​ക്കു​​ന്ന​​തോ​​ടെ എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം സം​​സ്ഥാ​​ന പാ​​ത​​യി​​ലെ​​യും ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ലെ​​യും കാ​​ല​​ങ്ങ​​ളാ​​യു​​ള്ള ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നും യാ​​ത്രാ​​ദു​​രി​​ത​​ത്തി​​നും ശാ​​ശ്വ​​ത പ​​രി​​ഹാ​​ര​​മാ​​കും. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് റോ​​ഡ്സ് വി​​ഭാ​​ഗം 35 കോ​​ടി രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് 1.5 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​ത്തി​​ല്‍ ബൈ​​പാ​​സ് റോ​​ഡ് പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.

ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഐ​​ടി​​സി ജം​​ഗ്ഷ​​ന് സ​​മീ​​പ​​ത്തു​​ള്ള ബൈ​​പാ​​സ് റോ​​ഡി​​ന്‍റെ പ്ര​​വേ​​ശ​​ന​​ക​​വാ​​ട​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി​​ക്കും മ​​ന്ത്രി​​മാ​​ര്‍​ക്കും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍​ക്കും സ്വീ​​ക​​ര​​ണം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് ഘോ​​ഷ​​യാ​​ത്ര​​യോ​​ടെ ആ​​രം​​ഭി​​ക്കു​​ന്ന റോ​​ഡ് ഷോ ​​ബൈ​​പാ​​സ് റോ​​ഡി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച് ബ്ലോ​​ക്ക് ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തും. മാ​​ര്‍​ക്ക​​റ്റ് ജം​​ഗ്ഷ​​ന്‍ വ​​ഴി ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ലൂ​​ടെ വ​​ന്ന് ഗൗ​​രീ​​ശ​​ങ്ക​​രം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ പൊ​​തു​​സ​​മ്മേ​​ള​​നം ആ​​രം​​ഭി​​ക്കും.

മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി പി.​​കെ. ബ​​ഷീ​​ര്‍ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ.​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം നി​​ര്‍​വ​​ഹി​​ക്കും. ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ, പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് റോ​​ഡ്സ് വി​​ഭാ​​ഗം ചീ​​ഫ് എ​​ൻ​​ജി​​നി​​യ​​ര്‍, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

Tags : Local News Nattuvishesham Chief Minister inaugurate Kaduthurithy bypass

Recent News

Corehub Up