അട്ടേങ്ങാനത്ത് സംസ്ഥാനപാതയ്ക്ക് കുറുകെ മരം കടപുഴകിവീണ നിലയിൽ.
അട്ടേങ്ങാനം: സംസ്ഥാനപാതയിൽ അട്ടേങ്ങാനത്തിനും ചെന്തളത്തിനും ഇടയിൽ കൂറ്റൻ മരം കടപുഴകി വീണു. ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാത്രി 7 .30 നാണ് അപകടം.
വലിയ പൂമരം റോഡിന് കുറുകെ വീഴുകയായിരുന്നു. വൈദ്യുത തൂണുകളും തകർന്നു. തുടർന്ന് രണ്ടുമണിക്കൂറോളം ഭാഗികമായി ഗതാഗത തടസമുണ്ടായി. അഗ്നിശമനസേന എത്തി മരം മുറിച്ച് മാറ്റി 9.30ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.