കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ജില്ലാ നേതൃയോഗം കെ സി സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി .തോമസ് ഉദ്ഘാടനം ചെയ്യുന്നു. മേജർ ടി.ഇ.സ്റ്റീഫൻസണ്‍, റവ .ഡബ്ളിയു.ലിവിംഗ്
തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിന് നീതി ലഭ്യമായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി. തോമസ് പറഞ്ഞു. കെസിസി തിരുവനന്തപുരം ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും സർക്കാരിന്റെ അവഗണന മാത്രം ലഭിക്കുന്ന സമൂഹമായി ക്രൈസ്തവ വിഭാഗത്തെ തള്ളിയിടാനുള്ള ശ്രമങ്ങളെ യോജിച്ച പോരാട്ടത്തിലൂടെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റവ.എ.ആർ.നോബിൾ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി റവ ഡോ.എൽ.ടി. പവിത്ര സിംഗ് , റവ.ടി. ദേവപ്രസാദ്, റവ.ഡബ്ളിയു.ലിവിങ്സ്റ്റണ്, റവ.രതീഷ് വെട്ടുവിളയിൽ, പുഷ്പലത നെൽസണ്‍, ജെ. വിജയരാജ്, മേജർ ടി.ഇ. സ്റ്റീഫൻസണ്‍ , ജെ വർഗീസ് , റവ ആർ വി സോണി, ഇവാ എം ജെ റിജോഷ് , കെ. ഷിബു , വ.അരുൾദാസ്എന്നിവർ പ്രസംഗിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി റവ.റ്റി ദേവപ്രസാദിനേയും, വൈസ് പ്രസിഡന്റായി ഇവാ. എം കെ റിജോഷിനെയും തിരഞ്ഞെടുത്തു. ആഗസ്റ്റ് 15 ന് മുന്‍പ് അസംബളി മണ്ഡലങ്ങളുടെ യോഗങ്ങൾ പൂർത്തിയാക്കാൻ തീരുമാനിച്ചു.
Tags : Local News Nattuvishesham Thiruvananthapuram