x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രി​ച്ച വൃ​ക്ക​രോ​ഗി​യു​ടെ ഡ​യാ​ലി​സി​സ് ബി​ൽ അ​ട​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സ്

വെബ് ഡെസ്ക്
Published: July 17, 2026 03:20 AM IST | Updated: July 17, 2026 03:20 AM IST

ന​ഴ്സ് ശ്രീ​ഷ്മ​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി ആ​ദ​രി​ക്കു​ന്നു.

ആ​ല​ക്കോ​ട്: വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച രോ​ഗി​യു​ടെ ഡ​യാ​ലി​സി​സി​ന്‍റെ ബി​ല്ല​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​യ ബ​ന്ധു​ക്ക​ൾ​ക്ക് ബി​ൽ തു​ക അ​ട​ച്ച് ആ​ശ്വാ​സം പ​ക​ർ​ന്ന് ന​ഴ്സ് മാ​തൃ​ക​യാ​യി.

പാ​പ്പി​നി​ശേ​രി എം​എം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് നെ​ടു​വോ​ട്ടെ ല​ക്ഷ്മി ഇ​ട്ട​മ്മ​ലി​ന്‍റെ മ​ക​ൾ വി.​ആ​ർ. ശ്രീ​ഷ്മ​യാ​ണ് രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ​ത്. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ശ്രീ​ഷ്മ​യെ നെ​ടു​വോ​ട് വാ​ർ​ഡ് ഗ്രാ​മ​സ​ഭ ആ​ദ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ​രി​ച്ച​ത്.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റീ​മോ​ൾ ബി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​വി. കു​ഞ്ഞ​മ്പു, പി.​എം. റം​ഷീ​ന, ലൂ​സി സാ​ബു, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ റോ​യി ച​ക്കാ​നി​ക്കു​ന്നേ​ൽ, വി.​വി. അ​ബ്ദു​ള്ള, മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, എം.​എ. ഖ​ലീ​ൽ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham nurse pays dialysis bill kidney patient

Recent News

Corehub Up