x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദി​ല​ക്ഷ്മി സ​നേ​ഷി​നെ ആ​ദ​രി​ച്ചു


Published: July 17, 2026 06:16 AM IST | Updated: July 17, 2026 06:16 AM IST

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ല്‍​പ്പ​റ്റ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച ആ​ദ​ര​ണ​ച്ച​ട​ങ്ങി​ല്‍ ആ​ദി​ല​ക്ഷ്മി സ​നേ​ഷി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ മെ​മ​ന്‍റോ

ക​ല്‍​പ്പ​റ്റ: ഏ​ഴ് വ​യ​സി​നു​ള്ളി​ല്‍ നി​ര​വ​ധി ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ റി​ക്കോ​ര്‍​ഡു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ ജീ​നി​യ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ദി​ല​ക്ഷ്മി സ​നേ​ഷി​നെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ക​മ്മി​റ്റി ആ​ദ​രി​ച്ചു.

അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ ഓ​ര്‍​മ​ശ​ക്തി​ക്ക് ഉ​ട​മ​യാ​ണ് ആ​ദി​ല​ക്ഷ്മി. എ​ലൈ​റ്റ് ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്, ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്, വേ​ള്‍​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സ്, ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സ്, ല​ണ്ട​ന്‍ ബു​ക്ക് ഓ​ഫ് വേ​ള്‍​ഡ് റി​ക്കാ​ര്‍​ഡ്‌​സ്, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്റ്റാ​ര്‍ കി​ഡ് അ​വാ​ര്‍​ഡ് തു​ട​ങ്ങി​യ​വ ഇ​തി​ന​കം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളാ​ണ്. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ. ​ഹൈ​ദ്രു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ മെ​മെ​ന്‍റോ ന​ല്‍​കി. സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ന്‍ ടി. ​ജോ​യ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ന്‍, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​രി​മ്പ​ന​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ. ​ര​ഞ്ജി​ത്ത്, പി.​വി. അ​ജി​ത്ത്, ടി. ​അ​ബ്ദു​ള്‍ ഹാ​രി​സ്, ഷാ​ജി ക​ല്ല​ടാ​സ്, ത​നി​മ അ​ബ്ദു​റ​ഹ്മാ​ന്‍, സി.​എ​ച്ച്. ഷൈ​ജ​ല്‍, സി​ദ്ദി​ഖ് സി​ന്ദൂ​ര്‍, ബ​ഷീ​ര്‍ ലു​ലു, അ​ബ്ദു​ള്‍ ഖാ​ദ​ര്‍, കെ.​എം. സൗ​ദ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up