പേരൂര്‍ക്കട: യുവതിയെ അപമാനിച്ച സംഭവത്തില്‍ രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തു. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ പി.ടി.പി നഗര്‍ സ്വദേശി അരുണ്‍കുമാര്‍ (33), തൈക്കാട് രാജാജി നഗര്‍ ഷെഡ്ഡ് നമ്പര്‍ 11-ല്‍ വിവേക് (28) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുദിവസത്തിനു മുമ്പായിരുന്നു സംഭവം. തിരുമല സ്വദേശിനിയായ യുവതിയാണ് അപമാനിക്കപ്പെട്ടത്.
വഴുതക്കാട് ശ്രീമൂലം ക്ലബിനു സമീപത്തെ ഒരു തട്ടുകടയില്‍ നിന്ന് ആഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവതി. ഈ സമയത്ത് അവിടെയെത്തിയ സുഹൃത്തുക്കളായ പ്രതികൾ ഇരുവരും യുവതിയെ അപമാനിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും മ്യൂസിയം സിഐയും സംഘവുമാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
Tags : Local News Nattuvishesham Thiruvananthapuram