ജൂണിയർ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ കൗൺസിൽ മീറ്റ് കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: ജൂണിയർ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ കൗൺസിൽ മീറ്റ് സംസ്ഥാന ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ടി.ടി. കുരുവിള അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച സ്കൂൾ യൂണിറ്റിനുള്ള അവാർഡ് കുപ്പപ്പുറം ഗവ. എച്ച്എസ്എസിന് ജെആർസി ജില്ലാ പ്രോഗ്രാം ഓഫീസർ പാണ്ടനാട് രാധാകൃഷ്ണൻ സമ്മാനിച്ചു.
എമി അലക്സാണ്ടർ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. ടി.എസ്. സിദ്ധാഥൻ, കെ. നാസർ, ആന്റണി എം. ജോൺ, സന്തോഷ് വിചാര, ഷാലു ചെറിയാൻ, ബി. പദ്മ, മേരി ആഗ്നസ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Junior Red Cross Society District Council