കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിംഗില്‍ ന്യൂനപക്ഷ കമ്മീഷന് അംഗം എ. സൈഫുദീന്‍ പരാതി കേള്‍ക്കുന്നു.
പത്തനംതിട്ട: അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ കമ്മീഷന് സേവനം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗം എ. സൈഫുദ്ദീന്. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗക്കാര്‍ ഏറെയുള്ള ജില്ലയായിട്ടും കമ്മീഷന്റെ മുന്നില്‍ എത്തുന്ന പരാതികളുടെ എണ്ണം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ട് പരാതി സിറ്റിംഗില്‍ പരിഗണിച്ചു. നികത്തിയ ഭൂമിയില്‍ വീടു വയ്ക്കാന്‍ അനുവാദം തേടിയുള്ള നിരണം സ്വദേശിയുടെ പരാതി ജില്ലാ കളക്ടര്‍ ഇടപെട്ട് പരിഹാരം കാണാന്‍ നിര്‍ദേശിച്ചു. ജനങ്ങളുടെ നന്മയ്ക്കായാണ് നിയമങ്ങളെ ഉദ്യോഗസ്ഥര്‍ വ്യാഖ്യാനിക്കേണ്ടതെന്നു കമ്മീഷന് അഭിപ്രായപ്പെട്ടു.