മെഡിക്കൽ ക്യാമ്പ് വാർഡ് മെംബർ സുമിത്ര തമ്പാൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
വെള്ളരിക്കുണ്ട്: പുങ്ങംചാൽ പ്രിയദർശിനി കലാ സംസ്കാരിക കേന്ദ്രത്തിന്റെയും ഭീമനടി ഗവ. ആയുർവേദ ആശുപത്രിയൂടെയും ആഭിമുഖ്യത്തിൽ കർക്കിടകമാസ ആയുർവേദ ചികിത്സയും മഴക്കാലരോഗങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. വാർഡ് മെംബർ സുമിത്ര തമ്പാൻ ഉദ്ഘാടനം ചെയ്തു.
പ്രിയദർശിനി കലാ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. പി.രാജു, കെ.കെ. തങ്കച്ചൻ, രഞ്ജിത് ടി. അഗസ്റ്റിൻ മണലേൽ എന്നിവർ പ്രസംഗിച്ചു. ഡോ. അരുൺ കുമാർ ബോധവത്കരണ ക്ലാസെടുത്തു.
Tags : Local News Nattuvishesham Ayurveda medical camp