x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ധാ​ര​ങ്ങ​ൾ ഉ​ട​മ​യ​റി​യാ​തെ പ​ണ​യം വ​ച്ച് കോ​ടി​ക​ൾ ത​ട്ടി​യ കേ​സ്; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി


Published: July 17, 2026 04:43 AM IST | Updated: July 17, 2026 04:43 AM IST

കൊ​ച്ചി: വാ​യ്പ​യാ​യി വാ​ങ്ങി​യ തു​ക​യ്ക്ക് ഈ​ടാ​യി വാ​ങ്ങി​യ ആ​ധാ​ര​ങ്ങ​ള്‍ ഉ​ട​മ​യ​റി​യാ​തെ പ​ണ​യം വ​ച്ച് കോ​ടി​ക​ള്‍ ത​ട്ടി​യ ആ​റു കേ​സു​ക​ളി​ൽ ക്രൈം​ബ്രാ​ഞ്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പാ​ലാ​രി​വ​ട്ടം പോ​ലീ​സ്‌ സ്‌​റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്‌​ത അ​ഞ്ച്‌ കേ​സി​ലും പു​ത്ത​ൻ​കു​രി​ശ്‌ സ്‌​റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്‌​ത ഒ​രു കേ​സി​ലു​മാ​ണ്‌ ക്രൈം​ബ്രാ​ഞ്ച്‌ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്‌. 49.14 കോ​ടി​യു​ടെ വാ​യ്പാ​കു​ടി​ശി​ഖ​യു​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ല്‍ ജൂ​ണി​ലാ​ണ്‌ പാ​ലാ​രി​വ​ട്ടം പോ​ലീ​സ്‌ ആ​റാ​മ​ത്തെ കേ​സെ​ടു​ത്ത​ത്‌.

പാ​ലാ​രി​വ​ട്ടം കാ​ഞ്ഞി​ര​വെ​ല്ലി ട്രേ​ഡേ​ഴ്‌​സ്‌ ഉ​ട​മ​ക​ളാ​യ ജെ​ന്നി വ​ർ​ഗീ​സ്‌, ജി​നു വ​ർ​ഗീ​സ്‌, ജീ​ബ ജെ​ന്നി, മെ​റീ​ന ജി​നു, ഇ​ട​പ്പ​ള്ളി സ‍ൗ​ത്ത്‌ ജെ​നു​വി​ൻ അ​ഗ്രോ സ്‌​പൈ​സ​സ്‌ ഉ​ട​മ കെ. ​വി ജി​നു എ​ന്നി​വ​രെ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണ്‌ ഇ‍ൗ ​കേ​സി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്‌​ത​ത്‌.

1.7 കോ​ടി​യു​ടെ ബാ​ങ്ക് വാ​യ്പ അ​ട​ച്ചു തീ​ര്‍​ക്കാ​ന്‍ 2017-ല്‍ ​പ​ണം ന​ല്‍​കി​യ സം​ഘം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യു​ടെ കൈ​വ​ശ​മു​ള്ള ര​ണ്ട് ആ​ധാ​ര​ങ്ങ​ള്‍ പ്ര​തി​ക​ൾ പ​ണ​മാ​യി വാ​ങ്ങി​യി​രു​ന്നു. തു​ട​ര്‍​ന്ന് 2021 ഏ​പ്രി​ലി​ല്‍ ക​മ്പ​നി പൊ​തു​മേ​ഖ​ലാ ബാ​ങ്കി​ന്‍റെ പ​ന​മ്പ​ള്ളി​ന​ഗ​ര്‍ ശാ​ഖ​യി​ല്‍​നി​ന്ന് വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ന് സാ​ക്ഷി എ​ന്ന രീ​തി​യി​ല്‍ പ​രാ​തി​ക്കാ​ര​നെ​ക്കൊ​ണ്ട് ഒ​പ്പി​ടു​വി​ച്ചു. ഇ​തു​പ​യോ​ഗി​ച്ച് സം​ഘം വാ​യ്പ​യെ​ടു​ക്കു​ക​യും 13.17 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത വ​രു​ത്തു​ക​യും ചെ​യ്തു.

2024-ല്‍ ​പ​രാ​തി​ക്കാ​ര​ന്‍റെ മ​റ്റ് മൂ​ന്ന് ആ​ധാ​ര​ങ്ങ​ള്‍ ര​ണ്ട്‌ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ സം​ഘം പാ​ലാ​രി​വ​ട്ട​ത്തെ പു​തു​ത​ല​മു​റ ബാ​ങ്കി​ല്‍ ഈ​ടു​വ​ച്ച് വാ​യ്പ​യെ​ടു​ത്തു. ഈ ​വാ​യ്പ​യി​ല്‍ 35.97 കോ​ടി രൂ​പ കു​ടി​ശി​ക പ​രാ​തി​ക്കാ​ര​നു​ണ്ട്. ര​ണ്ട് വാ​യ്പ​ക​ളി​ലു​മാ​യി മൊ​ത്തം 49.14 കോ​ടി രൂ​പ​യു​ടെ കു​ടി​ശി​ഖ​യാ​ണ് പ​രാ​തി​ക്കാ​ര​നു​ള്ള​ത്. കോ​ല​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ പു​ത്ത​ൻ​കു​രി​ശ്‌ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്‌​ത കേ​സി​ൽ 30 കോ​ടി​യാ​ണ് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്‌.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up