സുഗുണ കല്യാണമണ്ഡപത്തിൽ തുടങ്ങിയ ക്രാഫ്റ്റ് ബസാറിന്റെ ഉദ്ഘാടനം
കോയന്പത്തൂർ: ഇന്ത്യയുടെ പരമ്പരാഗത കലകളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുന്ന ആറുദിവസത്തെ കരകൗശല പ്രദർശനം- ക്രാഫ്റ്റ് ബസാറിനു തുടക്കം.
സുഗുണ കല്യാണമണ്ഡപത്തിൽ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. 21ന് സമാപിക്കും.
പ്രവേശനം സൗജന്യമാണ്. ക്രാഫ്റ്റ്സ് കൗൺസിൽ ഓഫ് തമിഴ്നാട് അംഗങ്ങളും കോയമ്പത്തൂരിലെ പ്രധാന വനിതാ വ്യക്തിത്വങ്ങളും, വിജിഎം ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ രാധ പ്രസാദും സിസിസിടിഎൻ മുൻ പ്രസിഡന്റ് സുജാനി ബാലുവും ഉൾപ്പെടെയുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Tags : Local News Nattuvishesham Craft Bazaar