x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ ക​ൺ​സ​ഷ​ൻ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ

വെബ് ഡെസ്ക്
Published: July 18, 2026 12:52 AM IST | Updated: July 18, 2026 12:52 AM IST

സ്റ്റു​ഡ​ന്‍റ്സ് ട്രാ​വ​ൽ​സ് ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് സം​സാ​രി​ക്കു​ന്നു.

ക​ണ്ണൂ​ർ: ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച യാ​ത്രാ ക​ൺ​സ​ഷ​ന്‍റെ സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ ആ​ണെ​ന്നും ഈ ​സ​മ​യ​ത്ത് യാ​ത്രാ​പാ​സ് കൈ​വ​ശ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യും ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഇന്നലെ ചേ​ർ​ന്ന സ്റ്റു​ഡ​ൻ​സ് ട്രാ​വ​ൽ​സ് ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗം വ്യ​ക്ത​മാ​ക്കി.

പു​തു​താ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ബ​സ് ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് ക​ൺ​സ​ഷ​ൻ സ​മ​യ​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ലാ​യ്മ ഉ​ണ്ടാ​കാ​മെ​ന്നും ക​ണ്ട​ക്ട​ർ​മാ​ർ​ക്കി​ട​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം ന​ട​ത്താ​മെ​ന്നും ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

താ​ഴെ​ചൊ​വ്വ ബ​സ് സ്റ്റോ​പ്പി​ൽ ചി​ല ബ​സു​ക​ൾ നി​ർ​ത്തു​ന്നി​ല്ലെ​ന്നും എ​സ്എ​ൻ കോ​ള​ജ്, ഗ​വ. ഐ​ടി​ഐ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നു. കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ് ബ​സ് സ്റ്റോ​പ്പി​ൽ ഇ​രി​ട്ടി​യി​ലേ​ക്കു​ള്ള ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളും നി​ർ​ത്താ​റി​ല്ല. ഏ​തൊ​ക്കെ ബ​സു​ക​ളാ​ണ് നി​ർ​ത്താ​ത്ത​തെ​ന്ന് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചാ​ൽ ആ​ർ​ടി​ഒ ത​ല​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ റീ​ജ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ ഇ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ ആ​ർ​ടി​ഒ കെ. ​വി​നോ​ദ്കു​മാ​ർ, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ്, കെ​എ​സ്ആ​ർ​ടി​സി വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി സം​ഘ​ട​ന, ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, പാ​ര​ല​ൽ കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ, ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Travel concession students

Recent News

Corehub Up