ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്യുന്നു.
കടമ്പനാട്: ലഹരിക്കെതിരേ ഫിഫ ഫുട്ബോൾ ലഹരി എന്ന സന്ദേശമുയർത്തി ഫിഫ ഫുട്ബോൾതാര വരയരങ്ങും ലൈവ് ഫുട്ബോൾ പ്രശ്നോത്തരിയും കടമ്പനാട് കെആർകെപിഎം ബിഎച്ച്എസ്എസിൽ പള്ളിക്കൂടം ടിവി സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ചു.
ലഹരിക്കെതിരേ ഫിഫ വേൾഡ് കപ്പ് ലഹരി സംസ്ഥാനതല ഉദ്ഘാടനം അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി, ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയുമടക്കമുള്ള ഒരു ഡസനിലേറെ ഫുട്ബോൾ താരങ്ങളുടെ അതിവേഗരേഖാചിത്രം വരച്ചുകൊണ്ട് നിർവഹിച്ചു. ലൈവ് ക്വിസ് പ്രോഗ്രാമിൽ പതിനായിരത്തിലേറെ രൂപയുടെ ഓൺ ദ സ്പോട്ട് സമ്മാനങ്ങളാണു കുട്ടികൾക്ക് ലഭിച്ചത്.
ലഹരിക്കെതിരേ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
സ്കൂൾ മാനേജർ ശ്രീലക്ഷ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളിക്കൂടം ടിവി മാനേജിംഗ് ഡയറക്ടർ എൽ. സുഗതൻ, പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്മാസ്റ്റർ എം. അനീഷ്, ഷാലു തുടങ്ങിയവർ പ്രസംഗിച്ചു.
Tags :