x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന് തീ​യി​ട്ട് ഗൃ​ഹ​നാ​ഥ​ന്‍ മരിച്ച നിലയിൽ


Published: July 17, 2026 12:41 AM IST | Updated: July 17, 2026 12:41 AM IST

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ലം ചെ​മ്പ​ന്‍​കു​ഴി​യി​ല്‍ വീ​ടി​ന് തീ​യി​ട്ട് ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. ചെ​മ്പ​ന്‍​കു​ഴി ഡ​ബി​ള്‍ കു​രി​ശി​ന് സ​മീ​പം പ​ന്ത​നാ​നി​യ്ക്ക​ല്‍ ടോ​മി (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു​മു​റി​ക്ക് തീ​യി​ട്ട ശേ​ഷം സ​മീ​പ​ത്തെ മു​റി​യി​ൽ ക​യ​റി ടോ​മി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന് തീ​പി​ടി​ച്ച​ത് ക​ണ്ട് അ​യ​ല്‍​വാ​സി​ക​ള്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നേ​ര്യ​മം​ഗ​ലം ഫ​യ​ര്‍ ഫോ​ഴ്‌​സും ഊ​ന്നു​ക​ല്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ടോ​മി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​റാ​യി​രു​ന്നു .മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. ഭാ​ര്യ : മോ​ളി. മ​ക്ക​ള്‍: ടി​നു, റി​നു.

Tags : Homeowner dead

Recent News

Corehub Up