Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Homeowner

Kottayam

സ്വ​കാ​ര്യ ബ​സി​ല്‍നി​ന്നു വീ​ണ് ഗൃഹനാഥയ്ക്ക് പ​രി​ക്ക്

ക​ടു​ത്തു​രു​ത്തി: ഞീ​ഴൂ​ര്‍ ജം​ഗ്​ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ സ്വകാര്യ ബസിൽ നിന്ന് വീണ് അ​പ​ക​ടം. ഞീ​ഴൂ​ര്‍ വേ​ലം​പ​റ​മ്പി​ല്‍ സു​ഭ​ദ്ര ദി​നേ​ശ​ന് (67) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ പോ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. ബ​സ് സ്‌​റ്റോ​പ്പി​ലെ​ത്താ​റാ​യ​പ്പോ​ള്‍ സീ​റ്റി​ല്‍ നി​ന്ന് എ​ഴു​ന്നേ​റ്റ സു​ഭ​ദ്ര​യ്ക്കു ക​മ്പി​യി​ല്‍ പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ തു​റ​ന്ന് കി​ട​ന്ന വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ബ​സ് നി​ര്‍​ത്തി ജീ​വ​ന​ക്കാ​രു​ടെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​യ​ല്‍​വാ​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ത്സ ന​ല്‍​കി. വീ​ഴ്ച്ച​യി​ല്‍ കൈ, ​കാ​ലു​ക​ള്‍​ക്ക് ചെ​റി​യ പ​രി​ക്ക് മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് സു​ഭ​ദ്ര പ​റ​ഞ്ഞു. വാ​തി​ല്‍ അ​ട​യ്ക്കാ​തെ അ​ശ്ര​ദ്ധ​മാ​യി ബ​സ് ഓ​ടി​ച്ച​തി​ന് ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

District News

ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

ക​രു​വ​ഞ്ചാ​ൽ: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​യാ​ട്ടു​പ​റ​മ്പ് ആ​ന​ക്കു​ഴി റോ​ഡി​നു സ​മീ​പ​ത്തെ പു​ൽ​ത്ത​കി​ടി​യേ​ൽ ജോ​സി​നെ​യാ​ണ് (81) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ട​ത്. ഭാ​ര്യ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കു പോ​യ​തി​നാ​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ജോ​സ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഉ​ദ​യ​ഗി​രി ല​ഡാ​ക്ക് താ​വ​ളം സ്വ​ദേ​ശി​യാ​ണ് ജോ​സ്. 15 വ​ർ​ഷം മു​മ്പാ​ണു വാ​യാ​ട്ടു​പ​റ​മ്പി​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ബി​ൻ​സി, ടി​ൻ​സി (യു​കെ), റി​ൻ​സി, സ്റ്റി​ൽ​വ​ൻ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജോ​ണി ചു​ര​ത്തി​ൽ (വാ​യാ​ട്ടു​പ​റ​മ്പ് താ​വു​കു​ന്ന്), ജോ​സ് വ​ള്ളി​ക്കു​ന്നേ​ൽ (ഓ​ടം​തോ​ട്), സി​ബി പെ​രു​മ്പി​ൽ (വെ​ള്ള​രി​ക്കു​ണ്ട്), ജോ​സി (ഭീ​മ​ന​ടി).

ജോ​സി​നെ വീ​ടി​നു പു​റ​ത്തേ​ക്കു കാ​ണാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ബു​ധ​നാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്തു നി​ന്നു പൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു. വി​ളി​ച്ചി​ട്ടും മ​റു​പ​ടി​യൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണു ബാ​ത്ത്റൂ​മി​ൽ വീ​ണു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

വി​വ​ര​മ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് എ​സ്ഐ​മാ​രാ​യ രാ​ജീ​വ​ൻ, എ​ൻ.​ജെ. ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ക്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ചു തു​ട​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ആ​ല​ക്കോ​ട് പോ​ലീ​സ് അ​റി​യി​ച്ചു. വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ത്തി.

District News

ഗൃ​ഹ​നാ​ഥ​ന്‍ പ്ലാ​വി​ല്‍​നി​ന്നു വീ​ണു മ​രി​ച്ചു

ക​രി​മ​ണ്ണൂ​ര്‍: ച​ക്ക​യി​ടാ​ന്‍ പ്ലാ​വി​ല്‍ ക​യ​റി​യ ഗൃ​ഹ​നാ​ഥ​ന്‍ വീ​ണു മ​രി​ച്ചു. ഏ​ഴു​മു​ട്ടം കി​ഴ​ക്കേ​മ​ല​യി​ല്‍ കെ.​വൈ. ത​ങ്ക​പ്പ​ന്‍ (75) ആ​ണ് പ്ലാ​വി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. അ​യ​ല്‍​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ലെ പ്ലാ​വി​ല്‍​നി​ന്ന് ച​ക്ക​യി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്‌​കാ​രം ഇ​ന്നു ന​ട​ക്കും.

ഭാ​ര്യ: മേ​രി. മ​ക്ക​ള്‍: മ​നോ​ജ് (കോ​ട​തി, മു​ട്ടം), അ​ജ​യ​കു​മാ​ര്‍ (ട്ര​ഷ​റി, ക​ടു​ത്തു​രു​ത്തി ), സു​നീ​ഷ് (ദു​ബാ​യ്),സീ​മ.
മ​രു​മ​ക്ക​ള്‍: മ​ഞ്ജു (തൊ​ടു​പു​ഴ ബ്ലോ​ക്ക് ഓ​ഫീ​സ്), ഷീ​ജ (കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത്), പ്രീ​ത (ദു​ബാ​യ്), രാ​ജു.

Kerala

ജപ്തി ഭീഷണിയെത്തുടർന്ന് കളനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു

ക​ടു​ത്തു​രു​ത്തി: വാ​യ്പ​യെ​ടു​ത്ത പ​ണം തി​രി​ച്ച​ട​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് ജ​പ്തി​ക്ക് അ​ധി​കൃ​ത​ര്‍ എ​ത്തും മു​മ്പേ ക​ള​നാ​ശി​നി ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ഞീ​ഴൂ​ര്‍ മം​ഗ​ല​ത്ത് ക​രോ​ട്ട് സാ​ജു തോ​മ​സ് (59) ആ​ണ് മ​രി​ച്ച​ത്.

കേ​ര​ളാ ബാ​ങ്കി​ല്‍നി​ന്നു വാ​യ്പ​യെ​ടു​ത്ത പ​ണം തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നെത്തുട​ര്‍ന്ന് ജ​പ്തി​യാ​യ വ​സ്തു​വി​ല്‍നി​ന്ന് വീ​ട്ടു​കാ​രെ ഒ​ഴി​പ്പി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വു​മാ​യി അ​ധി​കൃ​ത​ര്‍ എ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് സാ​ജു ക​ള​നാ​ശി​നി ക​ഴി​ച്ച​ത്. തു​ട​ര്‍ന്ന് സാ​ജു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്.

കോ​ട്ട​യം ജി​ല്ലാ​സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഞീ​ഴൂ​ര്‍ ശാ​ഖ​യി​ല്‍ നി​ന്ന് വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് സാ​ജു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ല്‍ എ​ടു​ത്ത 15 ല​ക്ഷം രൂ​പ​യും അ​തി​ന്‍റെ പ​ലി​ശ​യും സ​ഹി​തം 35 ല​ക്ഷ​ത്തോ​ളം കു​ടി​ശി​ക​യാ​യി​രു​ന്നു. ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് കേ​ര​ള ബാ​ങ്കു​മാ​യി ല​യി​ച്ച​തി​നെത്തുട​ര്‍ന്ന് കേ​ര​ള ബാ​ങ്ക് അ​ധി​കൃ​ത​രാ​ണ് കോ​ട​തി മു​ഖേ​ന ജ​പ്തി ന​ട​പ​ടി തു​ട​ങ്ങി​യ​ത്.

സാ​ജു തോ​മ​സി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് തു​രു​ത്തി​പ്പ​ള്ളി സെ​ന്‍റ് ജോ​ണ്‍സ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ള്‍: ലി​ന്‍സി, ലി​ജോ, ലി​സ്മി. മ​രു​മ​ക​ന്‍: മാ​ത്യു(​ചെ​മ്പ്)

Latest News

Corehub Up