x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സി​ല്‍നി​ന്നു വീ​ണ് ഗൃഹനാഥയ്ക്ക് പ​രി​ക്ക്


Published: August 16, 2026 04:27 AM IST | Updated: August 16, 2026 04:27 AM IST

സ്വകാര്യ ബസിൽ നിന്ന് വീണ് അ​പ​ക​ടം

ക​ടു​ത്തു​രു​ത്തി: ഞീ​ഴൂ​ര്‍ ജം​ഗ്​ഷ​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ സ്വകാര്യ ബസിൽ നിന്ന് വീണ് അ​പ​ക​ടം. ഞീ​ഴൂ​ര്‍ വേ​ലം​പ​റ​മ്പി​ല്‍ സു​ഭ​ദ്ര ദി​നേ​ശ​ന് (67) ആ​ണ് പ​രി​ക്കേ​റ്റ​ത്.

ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ പോ​യി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. ബ​സ് സ്‌​റ്റോ​പ്പി​ലെ​ത്താ​റാ​യ​പ്പോ​ള്‍ സീ​റ്റി​ല്‍ നി​ന്ന് എ​ഴു​ന്നേ​റ്റ സു​ഭ​ദ്ര​യ്ക്കു ക​മ്പി​യി​ല്‍ പി​ടി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ തു​റ​ന്ന് കി​ട​ന്ന വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ബ​സ് നി​ര്‍​ത്തി ജീ​വ​ന​ക്കാ​രു​ടെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​യ​ല്‍​വാ​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ത്സ ന​ല്‍​കി. വീ​ഴ്ച്ച​യി​ല്‍ കൈ, ​കാ​ലു​ക​ള്‍​ക്ക് ചെ​റി​യ പ​രി​ക്ക് മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് സു​ഭ​ദ്ര പ​റ​ഞ്ഞു. വാ​തി​ല്‍ അ​ട​യ്ക്കാ​തെ അ​ശ്ര​ദ്ധ​മാ​യി ബ​സ് ഓ​ടി​ച്ച​തി​ന് ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : nattu vishesham Homeowner injured

Recent News

Corehub Up