x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​​ഡി. കോ​​ള​​ജി​​ൽ ആ​​ദ്യ​​മാ​​യി ച​​ർ​​മം മാ​​റ്റി​​വ​​യ്ക്ക​​ൽ ശ​​സ്ത്ര​​ക്രി​​യ

വെബ് ഡെസ്ക്
Published: July 17, 2026 11:49 PM IST | Updated: July 17, 2026 11:49 PM IST

ആ​​ഷി​​ക് വി​​ജ​​യ​​ൻ

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ആ​​ദ്യ​​മാ​​യി ച​​ർ​​മം മാ​​റ്റി​​വ​​യ്ക്ക​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ന്നു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ സ്‌​​കി​​ൻ ബാ​​ങ്കും സ്കി​​ൻ ട്രാ​​ൻ​​സ്പ്ലാ​​ന്‍റും ആ​​രം​​ഭി​​ച്ച​​തി​​നു ശേ​​ഷ​​മു​​ള്ള ആ​​ദ്യ​​ത്തെ അ​​വ​​യ​​വ​​ദാ​​ന​​മാ​​ണി​​ത്. പ​​ത്ത​​നം​​തി​​ട്ട ടൗ​​ണി​​ൽ ക​​ഴി​​ഞ്ഞ മാ​​സം 28 നു​​ണ്ടാ​​യ ബൈ​​ക്ക് അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ഇ​​രി​​ക്കെ ഇ​​ന്ന​​ലെ ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന് മ​​രി​​ച്ച പ​​ത്ത​​നം​​തി​​ട്ട അ​​ങ്ങാ​​ടി​​ക്ക​​ൽ നോ​​ർ​​ത്ത് സ്വ​​ദേ​​ശി ആ​​ഷി​​ക് വി​​ജ​​യ​​ന്‍റെ (17) ച​​ർ​​മ​​മാ​​ണ് ശ​​സ്‌​​ത്ര​​ക്രി​​യ​​യി​​ലൂ​​ടെ മാ​​റ്റി​​യ​​ത്.

അ​​വ​​യ​​വ​​ദാ​​ന​​ത്തി​​നു​​ള്ള ബ​​ന്ധു​​ക്ക​​ളു​​ടെ താ​​ത്പ​​ര്യ​​ത്തെ തു​​ട​​ർ​​ന്ന് ച​​ർ​​മ​​വും നേ​​ത്ര​​പ​​ട​​ല​​വും ദാ​​നം ചെ​​യ്യാ​​നു​​ള്ള സ​​മ്മ​​ത​​പ​​ത്രം ന​​ൽ​​കി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും ക​​ണ്ണി​​ലെ കോ​​ർ​​ണി​​യ എ​​ടു​​ക്കു​​ന്ന​​തി​​ന് സാ​​ങ്കേ​​തി​​ക ത​​ട​​സ​​ങ്ങ​​ൾ വ​​ന്ന​​തി​​നാ​​ൽ ച​​ർ​​മ​​ദാ​​നം മാ​​ത്ര​​മാ​​ണ് ന​​ട​​ന്ന​​ത്.

ആ​​ശു​​പ​​ത്രി പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​വ​​ർ​​ഗീ​​സ് പി. ​​പു​​ന്നൂ​​സ്, സൂ​​പ്ര​​ണ്ട് ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് പ്ലാ​​സ്റ്റി​​ക് സ​​ർ​​ജ​​റി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​ല​​ക്ഷ്‌​​മി എം, ​​ഡോ. തോ​​മ​​സ് ഡേ​​വി​​ഡ് (പ്ലാ​​സ്റ്റി​​ക് സ​​ർ​​ജ​​ൻ, ബേ​​ൺ​​സ് യൂ​​ണി​​റ്റ്), ഡോ. ​​ജി​​ബി​​ൻ ലി​​യോ​​ൺ​​സ്, ഡോ. ​​സു​​മി രാ​​ജ​​പ്പ​​ൻ (സീ​​നി​​യ​​ർ റെ​​സി​​ഡ​​ന്‍റ്സ്) ഡോ. ​​ന​​ന്ദ (മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ബേ​​ൺ​​സ് യൂ​​ണി​​റ്റ്), ജി​​മ്മി ജോ​​ർ​​ജ്, നീ​​തു തോ​​മ​​സ് (ട്രാ​​ൻ​​പ്ലാ​​ന്‍റ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ) തുടങ്ങിയവർ നേ​​തൃ​​ത്വം ന​​ൽ​​കി.

Tags : Local News Nattuvishesham First skin transplant surgery Med. College

Recent News

Corehub Up