x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ജി​ൻ നി​ല​ച്ച് മ​ത്സ്യ​ബ​ന്ധ​ന​വ​ള്ളം ക​ട​ലി​ൽ ഒ​ഴു​കി; ര​ക്ഷ​യ്ക്കെ​ത്തി കോ​സ്റ്റ​ൽ പോ​ലീ​സും ഫി​ഷ​റീ​സും


Published: July 17, 2026 04:51 AM IST | Updated: July 17, 2026 04:51 AM IST

എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ ഒ​ഴു​കു​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം ക​ര​യി​ൽ എ​ത്തി​ക്കാ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ക്കു​ന്നു.

വൈ​പ്പി​ൻ : പ്രൊ​പ്പ​ല്ല​റി​ൽ വ​ല കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ ഒ​ഴു​കി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തി​ന് ഫി​ഷ​റീ​സും കോ​സ്റ്റ​ൽ പോ​ലീ​സും ര​ക്ഷ​ക​രാ​യി. ക​ഴി​ഞ്ഞ​ദി​വ​സം 40 തൊ​ഴി​ലാ​ളി​ക​ളു​മാ​യി കാ​ള​മു​ക്ക് ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ നി​ന്ന് ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വാ​ട​യി​ൽ എ​ന്ന ഇ​ൻ​ബോ​ഡ് വ​ള്ളo കൊ​ച്ചി തീ​ര​ത്തി​ന് പ​ടി​ഞ്ഞാ​റ് വ​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജി​ബി​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​സ്റ്റ​ൽ സി​പി​ഒ ജോ​ർ​ജ് ഗ്ലാ​ഡി​ൻ , റെ​സ്ക്യൂ ഗാ​ർ​ഡ്മാ​രാ​യ ബൈ​ജു, ജി​പ്സ​ൺ എ​ന്നി​വ​ർ ക​ട​ലെ​ത്തി അ​ഞ്ചു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ൽ വ​ള്ളം കെ​ട്ടി​വ​ലി​ച്ച് രാ​ത്രി 10 ഓ​ടെ വൈ​പ്പി​ൻ ഫി​ഷ​റീ​സ് ജെ​ട്ടി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up