x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യം​കു​ളം-തി​രു​വ​ന​ന്ത​പു​രം മൂ​ന്നാം റെ​യി​ൽ​വേ ട്രാ​ക്ക്: ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

വെബ് ഡെസ്ക്
Published: July 17, 2026 11:13 PM IST | Updated: July 17, 2026 11:13 PM IST

പ്രതീകാത്മക ചിത്രം

കാ​യം​കു​ളം: തി​രു​വ​ന​ന്ത​പു​രം-കാ​യം​കു​ളം റെ​യി​ൽ​വേ സെ​ക‌്ഷ​നി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മേ​കു​ന്ന മൂ​ന്നാ​മ​തൊ​രു റെ​യി​ൽ​വേ ട്രാ​ക്കി​ന്‍റെ നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. നി​ല​വി​ലു​ള്ള റെ​യി​ൽ​വേ ലൈ​നി​ന് സ​മാ​ന്ത​ര​മാ​യി മൂ​ന്നാ​മ​തൊ​രു ലൈ​ൻ കൂ​ടി നി​ർ​മി​ക്കു​ന്ന​തി​നു റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​ർ​വേ​യും ട്രാ​ഫി​ക് സ​ർ​വേ​യും പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. നി​ല​വി​ൽ കാ​യം​കു​ളം- തി​രു​വ​ന​ന്ത​പു​രം സെ​ക്ട​റി​ലെ ഫൈ​ന​ൽ ലൊ​ക്കേ​ഷ​ൻ സ​ർ​വേ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ലൈ​ൻ​മെന്‍റ് രൂ​പ​ക​ൽ​പ്പ​ന അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ർ.​എ​ൻ. സിം​ഗ് രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു.

അ​ലൈ​ൻ​മെ​ന്‍റ് പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഈ ​റൂ​ട്ടി​ലെ ക​ടു​ത്ത ട്രെ​യി​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും സ​മ​യ​ക്ര​മ​ക്കേ​ടു​ക​ൾ​ക്കും വ​ലി​യൊ​രു പ​രി​ഹാ​ര​മാ​കും പു​തി​യ മൂ​ന്നാം പാ​ത​യു​ടെ​നി​ർ​മാ​ണം.

Tags : Local News Nattuvishesham Kayamkulam-Thiruvananthapuram third railway track

Recent News

Corehub Up