വനിതാ കമ്മീഷന് ജില്ലാതല സിറ്റിംഗില്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പരാതികള്‍ കേള്‍ക്കുന്നു.
വനിതാ കമ്മീഷന് സിറ്റിംഗ്: ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി
കോഴിക്കോട്: തദ്ദേശ സ്ഥാപന തലത്തില്‍ സ്ഥിരം കൗണ്‍സലിംഗ് സംവിധാനം ഒരുക്കണമെന്നും കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി.
സിവില്‍ സ്റ്റേഷനിലെ മേഖല ഓഫീസില്‍ നടന്ന വനിത കമ്മീഷന് ജില്ലാതല സിറ്റിംഗിന് ശേഷം പ്രസംഗിക്കുകയായിരുന്നു അവര്‍.
കുടുംബാംഗങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഫലപ്രദമായ ഇടപെടല്‍ അത്യാവശ്യമാണ്. കുടുംബ പ്രശ്നങ്ങളുടെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത് കുട്ടികളാണ്.
പല കുടുംബ പ്രശ്നങ്ങളും കൗണ്‍സലിംഗിലൂടെ പരിഹരിക്കാനാവുമെന്നും ജാഗ്രതാ സമിതികള്‍ക്ക് വനിതാ കമ്മീഷന് നല്‍കിവരുന്ന പരിശീലനങ്ങള്‍ കൂടുതല്‍ സജീവമാക്കുമെന്നും ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.
40 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. ഇതില്‍ ഒമ്പത് പരാതികള്‍ തീര്‍പ്പാക്കി. അഞ്ചെണ്ണത്തില്‍ പോലീസ് റിപ്പോര്‍ട്ട് തേടുകയും രണ്ടെണ്ണത്തില്‍ തുടര്കൗണ്സലിംഗിന് നിര്‍ദേശിക്കുകയും ചെയ്തു. 24 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വനിത കമ്മീഷന് അംഗം അഡ്വ. കുഞ്ഞായിശ, കൗണ്‍സലര്‍ ഡോ. ആര്‍ദ്ര എന്നിവരും പരാതികള്‍ പരിഗണിച്ചു.
Tags : Local News Nattuvishesham Kozhikode