ചേര്‍ത്തല തങ്കി സെന്റ് ജോർജ് ഹൈസ്കൂളിൽ ജഴ്സി ഡേ ആഘോഷിച്ചപ്പോൾ.
ചേർത്തല: ഫുട്ബോള്‍ ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നടക്കാനിരിക്കെ തങ്കി സെന്റ് ജോർജ് ഹൈസ്കൂളിൽ ജഴ്സി ഡേ ആഘോഷിച്ചു. കുട്ടികൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ടീമിന്റെ ജഴ്സികളണിഞ്ഞാണ് സ്കൂളിൽ എത്തിയത്. ഓഡിറ്റോറിയത്തിൽ ബിഗ് സ്ക്രീനിൽ സെമിഫൈനൽ മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങൾ പ്രദർശിപ്പിച്ചു. ലോകകപ്പ് വിജയി പ്രവചന മത്സരവും നടത്തി.
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സൈക്കിൾ റാലിയും വൺ മില്യൻ ഗോൾ പരിപാടിയും സംഘടിപ്പിച്ചിരുന്നു. പ്രവർത്തനങ്ങൾക്ക് പ്രഥമാധ്യാപിക കെ.ജെ. മിനി, കായികാധ്യാപകൻ എ.ജി. തോമസ്, അഗസ്റ്റിൻ ജസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Jersey Day