x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു


Published: July 18, 2026 12:54 AM IST | Updated: July 18, 2026 12:54 AM IST

പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത ത​മ്പു​രാ​ട്ടി​പ്പ​ടി​യി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട് കി​ഴ​ക്ക​ഞ്ചേ​രി ഇ​ള​വും​പാ​ടം സ്വ​ദേ​ശി തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ അ​ജീ​ഷ്(33) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ടം.

മം​ഗ​ലം​ഡാ​മി​ൽ നി​ന്ന് കാ​ല​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു യു​വാ​വ്. ക​ല്ലി​ടു​ക്ക് മേ​ൽ​പാ​ത ഇ​റ​ങ്ങി​വ​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജീ​ഷി​നെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹൈ​വേ പോ​ലീ​സും ദേ​ശീ​യ​പാ​ത റി​ക്ക​വ​റി വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Youth dies bike accident

Recent News

Corehub Up