പ്രേം നസീർ സുഹൃത് സമിതിയും യശോദ ശബ്ദതരംഗവും തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ സംഘടിപ്പിച്ച എസ്. ജാനകി അനുസ്മരണം ചലച്ചിത്ര സംവിധായകൻ രാജസേനൻ ഉദ്ഘാടനം ചെ
തിരുവനന്തപുരം: അത്ഭുതകര മായ കഴിവുകളുള്ള ഗായികയായിരുന്നു എസ്. ജാനകി യെന്നു ചലച്ചിത്ര സംവിധായകൻ രാജസേനൻ. പ്രേംനസീർ സുഹൃത് സമിതിയും യശോദ ശബ്ദതരംഗവും സംഘടിപ്പിച്ച എസ്. ജാനകി അനുസ്മരണം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.
തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിലായിരുന്നു ചടങ്ങ്. ഏത് സ്വരവും നാദവും അനായാസമായി വഴങ്ങിയ പ്രതിഭാധനയായ ഗായികയായിരുന്നു എസ്. ജാനകി. കർണാടക സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാതെയാണ് എസ്. ജാനകി കർണാടക ശൈലിയിലുള്ള ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു ഗാനങ്ങൾ പാടിയത്.
കർണാടക ശൈലിയിലുള്ള ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു ഗാനങ്ങൾ പാടിയത്. കർണാടക സംഗീത അഭ്യസനത്തിനു ഒരു ഗുരുവിന്റെ അടുത്തു പോയിരുന്നുവെങ്കിലും ജാനകിയുടെ നാദം നാഗസ്വരത്തിനു തുല്യമാണെന്നും ജാനകി സംഗീതം പഠിക്കണ്ട ആവശ്യമില്ലെന്നുമാണ് ഗുരു പറഞ്ഞത്.
മലയാള ഭാഷയോടു തീരെ സാമ്യമില്ലാത്ത തെലുങ്ക് ഭാഷയാണ് എസ്. ജാനകിയുടെ മാതൃഭാഷ. എന്നാൽ ഉച്ചാരണത്തിൽ ഒരു ചെറിയ പിഴവ് പോലുമില്ലാതെയാണ് മലയാള ഗാനങ്ങൾ ജാനകി അമ്മ പാടിയതതെന്നും രാജസേനൻ പറഞ്ഞു.
താൻ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന സിനിമയ്ക്കു വേണ്ടി എസ്. ജാനകിയെയും യോശുദാസിനെയും കൊണ്ട് വീണ്ടും "അകലെ അകലെ നീലാകാശം...' പാടി റെക്കോർഡ് ചെയ്ത അനുഭവങ്ങളും രാജസേനൻ പങ്കുവച്ചു.
സബീർ തിരുമല, അജയ് തുണ്ടത്തിൽ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രേം സിംഗേഴ്സ് ജാനകിയമ്മ ഗാന സന്ധ്യയും നടന്നു.