x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എംഡി​എം​എ​ പിടികൂടി: വേ​ങ്ങ​ര സ്വ​ദേ​ശി അറസ്റ്റിൽ

വെബ് ഡെസ്ക്
Published: July 15, 2026 03:22 AM IST | Updated: July 15, 2026 03:22 AM IST

ജാ​ഹ്ഫ​ര്‍ അ​ലി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സ് പ​രി​സ​ര​ത്തുനി​ന്ന് എംഡിഎംഎ​യു​മാ​യി വേ​ങ്ങ​ര സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ല്‍. വേ​ങ്ങ​ര നെ​ല്ലി​പ​റ​മ്പ് സ്വ​ദേ​ശി കാ​വു​ങ്ങ​ല്‍ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ന്‍ ജാ​ഹ്ഫ​ര്‍ അ​ലി (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ കാ​പ്പ കേ​സ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ചെ​ട്ടി​യ​ര്‍​മാ​ട്-ഒ​ലി​പ്രം ക​ട​വ് റോ​ഡി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ 6.65 ഗ്രാം ​എം​ഡി​എംഎ​യു​മാ​യി ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. കെ.​എ​ല്‍. 10 ബി.​എ​ല്‍ ന​മ്പ​ര്‍ ബാ​ല​നോ കാ​റി​ല്‍ വി​ല്‍​പ്പ​ന​യ്ക്കെ​ത്തി​യ പ്ര​തി പ​രി​ശോ​ധ​ന​യി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.​

കൊ​ണ്ടോ​ട്ടി, തേ​ഞ്ഞി​പ്പ​ലം എ​സ്ഐ​മാ​രാ​യ സൈ​ഫു​ള്ള, രാ​ജേ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​ടി. അ​നീ​ഷ്, മു​നീ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മ​നോ​ജ്, ടി.​ സ​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags :

Recent News

Corehub Up