x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പു​ജോ​ലി : പോ​ലീ​സി​ന് വി​ട്ടു​കൊ​ടു​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ വാ​ട​ക ഉ​ട​മ​ക​ള്‍​ക്ക് കി​ട്ടി​യി​ല്ല


Published: July 12, 2026 05:53 AM IST | Updated: July 12, 2026 05:53 AM IST

ക​ല്‍​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് പോ​ലീ​സി​ന് വി​ട്ടു​കൊ​ടു​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​ക​ള്‍​ക്ക് വാ​ട​ക കി​ട്ടി​യി​ല്ല. ജി​ല്ല​യി​ല്‍ ടൂ​റി​സ്റ്റ് ബ​സും ട്രാ​വ​ല​റും ഉ​ള്‍​പ്പെ​ടെ 98 കോ​ണ്‍​ട്രാ​ക്ട് കാ​രി​യേ​ജു​ക​ളാ​ണ് പോ​ലീ​സ് വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്. ഫെ​ബ്രു​വ​രി 20 മു​ത​ല്‍ ഏ​പ്രി​ല്‍ 10 വ​രെ ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. വാ​ട​ക ഇ​ന​ത്തി​ല്‍ ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യാ​ണ് ഉ​ട​മ​ക​ള്‍​ക്ക് ല​ഭി​ക്കാ​നു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന് ആഴ്ചകൾ ക​ഴി​ഞ്ഞി​ട്ടും വാ​ട​ക ല​ഭി​ക്കാ​ത്ത​ത് വാ​ഹ​ന ഉ​ട​മ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ബി. രാ​ജു​കൃ​ഷ്ണ, ഭാ​ര​വാ​ഹി​ക​ളാ​യ സി. ​രാ​ജീ​വ​ന്‍, സ​നി​ല്‍ ഐ​സ​ക്, സി. ​അ​ബ്ബാ​സ്, ഫാ​സി​ല്‍, രാ​ണി​ത്‌​രാ​ജ്, സി. ​അ​രു​ണ്‍, പി. ​അ​ര്‍​ഷാ​ദ്, കെ.​ഷ​മീ​ര്‍, ഒ.​വി. അ​ഭി​ലാ​ഷ്, പി.​വി. ജി​ബി​ന്‍, പി.​വി. വി​നീ​ഷ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വാ​ട​ക വൈ​കി​യാ​ലും ഡ്യൂ​ട്ടി സ​മ​യം ഓ​ടാ​നു​ള്ള ഇ​ന്ധ​നം പോ​ലീ​സ് ല​ഭ്യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഡീ​സ​ലി​നു​ള്ള തു​ക ഉ​ട​മ​ക​ള്‍ സ്വ​ന്ത​മാ​യി ക​ണ്ട​ത്തേ​ണ്ടി​വ​ന്നു. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നു വാ​യ്പ​യെ​ടു​ത്ത് വാ​ങ്ങി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഉ​ട​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത്. വാ​ട​ക കു​ടി​ശി​ക​യാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ മാ​സ​ത്ത​വ​ണ മു​ട​ങ്ങി.

വാ​ട​ക ല​ഭി​ക്കാ​ത്ത​ത് തൊ​ഴി​ലാ​ളി​ക​ളെ​യും ബാ​ധി​ച്ചു. ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും സ​ഹാ​യി​ക​ള്‍​ക്കും ശ​മ്പ​ള​വും ബാ​റ്റ​യും തീ​ര്‍​ത്തു​കൊ​ടു​ക്കാ​ന്‍ ഉ​ട​മ​ക​ളി​ല്‍ പ​ല​ര്‍​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. വാ​ര്‍​ഷി​ക ഇ​ന്‍​ഷ്വ​റ​ന്‍​സ് പ്രീ​മി​യം, ആ​ര്‍​ടി​ഒ ടാ​ക്‌​സ്, ഫി​റ്റ്‌​ന​സ് പു​തു​ക്ക​ല്‍ എ​ന്നി​വ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​നാ​കാ​തെ ഉ​ട​മ​ക​ളി​ല്‍ ചി​ല​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഷെ​ഡി​ല്‍ ക​യ​റ്റി​യി​രി​ക്ക​യാ​ണ്.

സീ​സ​ണി​ലെ മ​റ്റ് ഓ​ട്ട​ങ്ങ​ളെ​ല്ലാം മാ​റ്റി​വ​യ്പ്പി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് കൊ​ണ്ടു​പോ​യ​തെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. ബി​ല്ലു​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ലെ സാ​ങ്കേ​തി​ക നൂ​ലാ​മാ​ല​ക​ളും ഫ​ണ്ടി​ന്‍റെ അ​ഭാ​വ​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വാ​ട​ക വി​ത​ര​ണം വൈ​കി​ക്കു​ന്ന​ത്. വാ​ട​ക കു​ടി​ശി​ക അ​ക്കൗ​ണ്ടു​ക​ളി​ല്‍ ഒ​റ്റ​ത്ത​വ​ണ​യാ​യി ഉ​ട​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. വാ​യ്പാ​ഗ​ഡു​ക്ക​ളു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യ​വും അ​വ​ര്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up