പത്തനംതിട്ട: പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദേശീയ വായനമാസാചരണത്തിന്റെ സമാപനസമ്മേളന ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് ചെന്നീര്‍ക്കര എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കും.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ചെയര്മാന് ഫാ. ഏബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ. നിസാമുദീന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തും. കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് എസ്. അമീര്‍ ജാന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുമോള് കോശി, വാര്‍ഡ് അംഗം ജിനു ഉല്ലാസ്, ഡിഇഒ അമ്പിളി ഭാസ്കര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി. ജോണ്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി സി.കെ. നസീര്‍, വൈസ് ചെയര്മാന് ജോണ്‍ മാത്യൂസ്, പിടിഎ പ്രസിഡന്റ് ആര്. രഞ്ജിനി, സ്കൂള്‍ മാനേജര്‍ എം.ആര്. മനുകുമാര്‍, പ്രിന്‍സിപ്പൽ റ്റി.എസ്. രാജേഷ്, പ്രധാനാധ്യാപിക ഷീബ, വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ ബീന ഉല്ലാസ് എന്നിവര്‍ പങ്കെടുക്കും.
ജില്ലാതലത്തിൽ "വായിച്ചു വളരുക' പ്രശ്നോത്തരിയിലും ചിത്രരചനാ മത്സരത്തിലും വിജയികളായവര്‍ക്കുള്ള സമ്മാനദാനം ആന്റോ ആന്റണി എംപി നിര്‍വഹിക്കും. ദീര്‍ഘകാല സേവനത്തിനു ശേഷം വിരമിച്ച അധ്യാപക ദമ്പതികളായ എം.കെ. പുരുഷോത്തമന്, ജി. സുലോചന എന്നിവരെ ആദ രിക്കും.