x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ​യി​ൽ ചെ​മ്പ് ക​മ്പി മോ​ഷ​ണം വീ​ണ്ടും


Published: July 17, 2026 05:03 AM IST | Updated: July 17, 2026 05:03 AM IST

ആ​ലു​വ: ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ആ​ലു​വ​യി​ൽ വീ​ണ്ടും ചെ​മ്പ് ക​മ്പി മോ​ഷ​ണം. ടാ​സ് റോ​ഡി​ൽ സൂ​ര്യ ബി​ൽ​ഡിം​ഗ്സി​ലെ സോ​ളാ​ർ പാ​ന​ൽ, എ​യ​ർ ക​ണ്ടീ​ഷ​ൻ എ​ന്നി​വ​യു​ടെ​ചെ​മ്പ് ക​മ്പി​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. കെ​ട്ടി​ട​ത്തി​ലെ സി​സി​ടി വി ​ക്യാ​മ​റ​യു​ടെ വ​യ​ർ മു​റി​ച്ച ശേ​ഷ​മാ​ണ് സോ​ളാ​ർ വൈ​ദ്യു​തി സം​വി​ധാ​ന​ത്തി​ന്‍റെ ചെ​മ്പു​ക​മ്പി പൂ​ർ​ണ​മാ​യി മു​റി​ച്ചെ​ടു​ത്ത​ത്.

ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള ബ്യൂ​ട്ടി​കെ​യ​റി​ലെ എ​യ​ർ​ക​ണ്ടീ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള ചെ​മ്പു​ക​മ്പി​ക​ളും മോ​ഷ്ടി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് തൊ​ട്ട​ടു​ത്ത അ​ദ്വൈ​താ​ശ്ര​മം ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആ​ലു​വ​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളു​ടെ ആ​റ് ബ​സു​ക​ളി​ൽ നി​ന്ന് ചെ​മ്പു​ക​മ്പി​ക​ളും മോ​ഷ്ടി​ച്ചി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ര​ണ്ട് ബ​സു​ക​ളു​ടെ ചെ​മ്പ് ക​മ്പി​ക​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ആ​ലു​വ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ നി​ന്നും വ​ൻ​തോ​തി​ൽ ചെ​മ്പു​ക​മ്പി​ക​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​നാ​കാ​ത്ത​തി​നാ​ൽ വീ​ണ്ടും അ​തേ മേ​ഖ​ല​ക​ളി​ൽ വ​രു​ന്ന​താ​യാ​ണ് കെ​ട്ടി​ട ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up