തുമ്പോട് സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ശതാബ്ദി സമ്മേളനം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂ
അഞ്ചല്‍: ആരാധനാലയങ്ങള്‍ നന്മയുടെ കേന്ദ്രങ്ങളായി മാറണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. കഷ്ടതകള്‍ അനുഭവിക്കുന്നവരെ ജാതിമത ഭേദമന്യേ ചേര്‍ത്തുപിടിക്കണം.
അത്തരത്തിലുള്ളവരെകൂടി ഒപ്പം നിര്‍ത്താന്‍ ആരാധനാലയങ്ങള്‍ നേതൃത്വം നല്‍കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുമ്പോട് സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്കാ ബാവ.
ബൈബിള്‍ ഉള്‍പ്പടെയുള്ള വേദപുസ്തകങ്ങള്‍ ലോകത്തിന് മുന്നില്‍ ഉദ്ബോധിപ്പിക്കുന്നത് മറ്റുള്ളവരെക്കൂടി സ്നേഹിക്കുക എന്നതാണെന്ന് ചടങ്ങില്‍ മുഖ്യസന്ദേശം നല്കിക്കൊണ്ടു സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
ഇടവക വികാരി ഫാ. ഗീവര്‍ഗീസ് പള്ളിവാതുക്കല്‍ അധ്യക്ഷത വഹിച്ചു. എംപി എന്‍.കെ. പ്രേമചന്ദ്രന്, സി. അജയപ്രസാദ് എംഎല്‍എ, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ഗീവര്‍ഗീസ് കണിയന്ത്ര, ഏരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീണ്‍, വാര്‍ഡ് മെമ്പര്‍ കിഷോര്‍, ഇടവക ട്രസ്റ്റി പി.ടി. കൊച്ചുമ്മച്ചന്‍, ഫാ. മാത്യു ചരിവ്കാലയില്, ഫാ. ജോണ്‍ തത്തകാട്ടു പുളിക്കന്‍, ഷിബു വര്‍ഗീസ്, ഷാജി ശമുവേല്‍, കെ. കെ. റോയ്മോന്, ബെറ്റി റെജി, ഇടവക സെക്രട്ടറി ടി. റോയ്മോന് എന്നിവര്‍ പ്രസംഗിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ മുന്‍ ചുമതലക്കാരെ ആദരിച്ചു. ബുധനാഴ്ച നടന്ന ഇടവക പെരുന്നാളിന്റെ ഭാഗമായുള്ള വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നേതൃത്വം നല്കി. ഒരു വര്‍ഷം നീണ്ടുനിന്ന ഇടവക ശതാബ്ദി ആഘോഷങ്ങള്‍ക്കും ഇതോടെ സമാപനമായി.
Tags : Local News Nattuvishesham Kollam