x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി സി​വി​ല്‍സ്റ്റേ​ഷൻ പ​രി​സ​ര​ത്ത് വ​ഴി​ത​ട​സ​പ്പെ​ടു​ത്തി ഫ്ലക്സ് ബോ​ര്‍​ഡു​ക​ള്‍


Published: July 17, 2026 06:28 AM IST | Updated: July 17, 2026 06:28 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ഫ്ല​ക്സ് ബോ​ര്‍​ഡു​ക​ളു​ടെ നീ​ണ്ട നി​ര. മൂ​ന്നു നി​ല​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പ​ത്തും മു​ന്‍​വ​ശ​ത്തും ഫ്ല​ക്സ് ബോ​ര്‍‍​ഡു​ക​ള്‍ കെ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​ത് വി​വി​ധ സം​ഘ​ട​ന​ക​ളാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യി​ലെ ക​ന്പി​ക​ളി​ല്‍ ബാ​ന​റു​ക​ളും വ​ലി​ച്ചു കെ​ട്ടി​യി​ട്ടു​ണ്ട്.

സ​മ്മേ​ള​ന​ങ്ങ​ളു​ടെ ബോ​ര്‍​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ​ക്ഷെ, സ​മ്മേ​ള​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞു മാ​സ​ങ്ങ​ളാ​യാ​ലും പ​ല​പ്പോ​ഴും ബോ​ര്‍​ഡു​ക​ള്‍ അ​വി​ടെ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്ന​താ​ണ് സ്ഥി​തി. ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ത​ന്നെ പ​ഴ​ക്കം തോ​ന്നു​ന്ന കെ​ട്ടി​ടം ആ​ക​ര്‍​ഷ​ക​മാ​യി നി​റം പി​ടി​പ്പി​ക്കാ​നോ ന​ന്നാ​യി വൃ​ത്തി​യാ​ക്കാ​നോ അ​ധി​കൃ​ത​ര്‍​ക്ക് താ​ത് പ​ര്യ​മി​ല്ലെ​ന്ന​ത് നേ​ര​ത്തെ​യു​ള്ള ആ​ക്ഷേ​പം.

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഇ​ട​നാ​ഴി​ക​ളി​ല്‍ പ​ക​ല്‍​നേ​ര​ങ്ങ​ളി​ല്‍ പോ​ലും ശ​രി​യാ​യ വെ​ളി​ച്ചം ക​ട​ന്നെ​ത്താ​റി​ല്ല. ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് പേ​രാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ വ​ന്നു​പോ​കു​ന്ന​ത്. ഏ​തൊ​ക്കെ ഓ​ഫീ​സ് ഏ​തെ​ല്ലാം നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഒ​രു സൂ​ച​ക ബോ​ര്‍​ഡ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up