x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം 19ന്

വെബ് ഡെസ്ക്
Published: July 17, 2026 10:17 PM IST | Updated: July 17, 2026 10:17 PM IST

പ്രതീകാത്മക ചിത്രം

​ക​ട്ട​പ്പ​ന :മോ​ഡ​ല്‍ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ഗ്രീ​ന്‍​സി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും 19ന് ​വൈ​കു​ന്നേ​രം 6.30ന് ​ക​ട്ട​പ്പ​ന ഐ​ടി​ഐ ജം​ഗ്ഷ​നി​ലെ ല​യ​ണ്‍​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ല​യ​ണ്‍​സ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ അ​ഡ്വ. ജോ​സ​ഫ് മ​ങ്ങാ​ലി മു​ഖ്യാ​തി​ഥി​യാ​കും. പ്ര​സി​ഡ​ന്‍റ് എ​ന്‍. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തീ​ക്ഷ​ഭ​വ​ന്‍ ഡ​യ​റ​ക്ട​റാ​യി 25 വ​ര്‍​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ബ്ര​ദ​ര്‍ ജോ​സ് മാ​ത്യു​വി​നെ​യും പാ​രാ​ബോ​ഡി ബി​ല്‍​ഡിം​ഗി​ൽ മി​സ്റ്റ​ര്‍ കേ​ര​ള​യാ​യി വി​ജ​യി​ച്ച സി​ജോ സ​ണ്ണി​യെ​യും അ​നു​മോ​ദി​ക്കും. പ്ര​സി​ഡ​ന്‍റാ​യി ജേ​ക്ക​ബ് കോ​ര, സെ​ക്ര​ട്ട​റി​യാ​യി ലൂ​ക്ക ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ ആ​യി ജെ​യ്‌​സ​ണ്‍ പു​തു​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​ല്‍​ക്കും. ക്ല​ബ്ബി​ന്‍റെ സേ​വ​ന പ​ദ്ധ​തി​ക​ളും വെ​ബ്‌​സൈ​റ്റും ഉ​ദ്ഘാ​ട​നം​ചെ​യ്യും.

സ്‌​നേ​ഹ​ഭ​വ​നം പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ര​ണ്ടു വീ​ടു​ക​ളു​ടെ താ​ക്കോ​ലും കൈ​മാ​റും. തൊ​ഴി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി, ഹ​രി​ത വി​ദ്യാ​ല​യം, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​ത്ര​പ​രി​ശോ​ധ​ന, സൗ​ജ​ന്യ ഡ​ലാ​ലി​സി​സ്, ചി​കി​ത്സാ ധ​ന​സ​ഹാ​യം, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം എ​ന്നി​വ ന​ട​പ്പാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. ജോ​ര്‍​ജ് വേ​ഴ​മ്പ​ത്തോ​ട്ടം, ലൂ​ക്കാ ജോ​സ​ഫ്, കെ.​ജെ. തോ​മ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

ക​ട്ട​പ്പ​ന: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ക​ട്ട​പ്പ​ന ഹെ​റി​റ്റേ​ജി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും സേ​വ​ന​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 19ന് ​അ​ഞ്ചി​ന് വ​ള്ള​ക്ക​ട​വ് സി​ബീ​സ് ഗാ​ര്‍​ഡ​നി​ല്‍ ന​ട​ക്കും. റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3205 ഗ​വ​ര്‍​ണ​ര്‍ ഇ​ല​ക്ട് ഡോ. ​സി.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഷി​ബു പോ​ള്‍ പ്ര​സി​ഡ​ന്‍റാ​യും ബി​നോ​യി അ​ഗ​സ്റ്റി​ന്‍ സെ​ക്ര​ട്ട​റി​യാ​യും ജി​ത്ത് ജോ​സ​ഫ് ട്ര​ഷ​റ​റാ​യും അ​ഖി​ല്‍ വി​ശ്വ​നാ​ഥ​ന്‍ ജി​ജി​ആ​ര്‍ ആ​യും ചു​മ​ത​ല​യേ​ല്‍​ക്കും. പി​ഡി​ജി രാ​ജ​മോ​ഹ​ന്‍ നാ​യ​ര്‍, എം.ഡി. നോ​ബി, മ​നോ​ജ് അ​ഗ​സ്റ്റി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ അ​തി​ഥി​ക​ളാ​കും.

Tags : Local News Nattuvishesham inauguration

Recent News

Corehub Up